HOME
DETAILS

പി. രാജീവിനെ വരവേറ്റ് വൈപ്പിന്‍

  
backup
April 12 2019 | 06:04 AM

%e0%b4%aa%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%aa

കൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ മൂന്നാംഘട്ട പൊതുപര്യടനം തീരദേശമണ്ണായ വൈപ്പിനില്‍ തുടങ്ങി. വീടുകള്‍ക്ക് മുമ്പിലൂടെ പര്യടനം കടന്നുപോകുമ്പോള്‍ വെള്ളവും, പഴങ്ങളും നല്‍കിയാണ് വീട്ടമ്മമാര്‍ സ്ഥാനാര്‍ഥിയെ യാത്രയാക്കിയത്. ചാപ്പ കടപ്പുറത്തെ അങ്കണവാടി പരിസരത്ത് നടന്ന സ്വീകരണ യോഗത്തില്‍ ഷൈന്‍ എബി അന്തിക്കാട് മരത്തില്‍ പണിത വാല്‍ക്കണ്ണാടി രാജീവിന് സമ്മാനിച്ചു. സ്‌കൂള്‍ മുറ്റത്തെ സ്വീകരണത്തില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത് സി.പി.എം വളപ്പ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ രാജേഷ് എടപ്പങ്ങാടിന്റെയും ഫെലിക്‌സ് സിയയുടെയും ഇരട്ടക്കുട്ടികളായ അന്ന മരിയയും അഭിന സെലിയും ചേര്‍ന്നാണ്. വന്‍കിട ഫ്‌ളാറ്റുകള്‍ക്കും സമുച്ചയങ്ങള്‍ക്കും സി.ആര്‍.എസ് നിയമത്തില്‍ വലിയ ഇളവുകളാണ് കേന്ദ്രത്തില്‍ നേരത്തെ കോണ്‍ഗ്രസും ഇപ്പോള്‍ ബി.ജെ.പിയും ചെയ്തുകൊടുത്ത് കൊണ്ടിരിക്കുന്നതെന്ന് പി. രാജീവ് പറഞ്ഞു.
തീരദേശവാസികള്‍ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും അത്തരത്തിലുള്ള ഇളവുകള്‍ ലഭിക്കുന്നില്ല. നിലവിലുള്ള വീടുകള്‍ പോലും പുതുക്കി പണിയാന്‍ കഴിയാത്ത സാഹചര്യമാണ് മേഖലയില്‍ സാധാരണക്കാര്‍ നേരിടുന്നത്. തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സി.ആര്‍.എസ് നിയമത്തില്‍ ഇളവുകള്‍ നല്‍കണമെന്ന് ഇടതുപക്ഷം നേരത്തെ തന്നെ അവശ്യപ്പെട്ടിട്ടുള്ളതാണ്. കുറേക്കൂടി മെച്ചപ്പെട്ട ജീവിതത്തിനായി ഒന്നിച്ച് ഇടതുപക്ഷത്തോടൊപ്പം മുന്നേറാമെന്നും രാജീവ് കൂട്ടിചേര്‍ത്തു. വൈപ്പിന്‍ മണ്ഡലത്തിലെ മൂന്നാം ഘട്ട പൊതുപര്യനടത്തിനിടയില്‍ ഞാറക്കലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എളങ്കുന്നപ്പുഴ, കിഴക്കേനട, പുക്കാടുപാലം, കര്‍ത്തേടംപള്ളി പരിസരം, പി.കെ പ്രഭാകരന്‍ റോഡ് ജംഗ്ഷന്‍, പെരുമാള്‍പടി മത്സ്യ തൊഴിലാളി സഹകരണ സംഘം പരിസരം, മാലിപ്പുറം, വളപ്പ് ജംഗ്ഷന്‍, സ്‌കൂള്‍ മുറ്റം എം.ബി രാജന്‍ പരിസരം, വളപ്പ് ബീച്ച് എ.എസ് ജംഗ്ഷന്‍, ചാപ്പക്കടപ്പുറം അങ്കണവാടി പരിസരം, മഞ്ഞനക്കാട് ബോട്ട് ജെട്ടിയിലെ സ്വീകരണത്തിനിടയില്‍ പ്രോഫാത്ത് വയലാത്ത് മത്സ്യ സംസ്‌കരണ പ്ലാന്റിലും പെരുമ്പിള്ളി ബസ് സ്റ്റോപ്പ്, കിഴക്കേ അപ്പങ്ങാട്, മഞ്ഞനക്കാട് ബോട്ട് ജെട്ടി, പുല്ലൂറ്റ്പറമ്പ് വടക്കേ വശം, ലവ്വേഴ്‌സ് വായനശാല, ചെറുപുഷ്പാലയം, ഒ.എല്‍.എച്ച് കോളനി, ഇരുമ്പുപാലം, ആശുപത്രിപ്പടി എന്നിവിടങ്ങളിലും രാജീവ് പര്യടനം നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  17 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago