എം.ജിയില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം പുരോഗമിക്കുന്നു
കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം പുരോഗമിക്കുന്നു. ഒമ്പതു ക്യാംപുകളിലായി 5000 അധ്യാപകര്‍ പങ്കെടുക്കുന്നു. ക്യാംപുകള്‍ക്ക് സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് നേതൃത്വം നല്‍കുന്നത്.
ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ്, തൃപ്പൂണിത്തുറ ചിന്മയ കോളജ്, മൂവാറ്റുപുഴ നിര്‍മ്മല കോളജ്, കോട്ടയം ബി.സി.എം കോളജ്, പാലാ അല്‍ഫോന്‍സാ കോളജ്, ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, കട്ടപ്പന ജെ.പി.എം കോളജ്, അടിമാലി കര്‍മ്മലഗിരി കോളജ് എന്നിവിടങ്ങളിലാണ് ക്യാംപ്. ഒന്ന്, നാല്, ആറ് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെയും അഞ്ച്, ആറ് സെമസ്റ്റര്‍ പ്രൈവറ്റ് ബിരുദ പരീക്ഷകളുടെയും മൂന്ന്, നാല് സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകളുടെയും ഒന്‍പത് ലക്ഷത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം ചെയ്യുന്നത്.
സിന്‍ഡിക്കേറ്റംഗങ്ങളായ പി.കെ ഹരികുമാര്‍, ഡോ. അജി സി. പണിക്കര്‍, ഡോ. പി.കെ പത്മകുമാര്‍, ഡോ. എ. ജോസ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. കൃഷ്ണദാസ്, വി.എസ് പ്രവീണ്‍കുമാര്‍ എന്നിവര്‍ ക്യാംപുകള്‍ക്ക് നേതൃത്വം നല്‍കുന്നു.
കോട്ടയം ബി.സി.എം കോളജിലെ ക്യാംപ് സന്ദര്‍ശിച്ച് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പുരോഗതി വിലയിരുത്തി. സിന്‍ഡിക്കേറ്റ് മേല്‍നോട്ടസമിതി അംഗങ്ങളായ ഡോ. ആര്‍. പ്രഗാഷ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. ജോസ്, സിന്‍ഡിക്കേറ്റംഗം ഡോ. പി.കെ പദ്മകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."