HOME
DETAILS
MAL
നിത അംബാനി ഒളിംപിക് ചാനല്‍ കമ്മിഷന് അംഗം
backup
April 26 2017 | 23:04 PM
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഒളിംപിക കമ്മിറ്റിയിലെ ആദ്യ വനിതയായി തെരഞ്ഞെടുക്കപ്പെട്ട നിതാ അംബാനി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. കമ്മിറ്റിയിലെ ഏറ്റവും സുപ്രധാന ഘടകമായ ഒളിംപിക് ചാനല്‍ കമ്മിഷന് അംഗമായിട്ടാണ് നിതയെ കഴിഞ്ഞ ദിവസം ഐ.ഒ.സി തെരഞ്ഞെടുത്തത്. ഇതിനു പുറമേ ഒളിംപിക് എജുക്കേഷന്‍ കമ്മിഷന് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
16 അംഗ ഒളിംപിക് ചാനല്‍ കമ്മിഷനിലേക്ക് നിത തെരഞ്ഞെടുക്കപ്പെട്ടത്. ലോറന്‍സ് ഫ്രാന്‍സിസ് പ്രോബ്സ്റ്റ് ആണ് കമ്മിഷന് ചെയര്മാന്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിയോ ഒളിംപിക്സ് വേളയിലാണ് ഡിജിറ്റല്‍ ചാനലായ ഒളിംപിക് ചാനല്‍ നിലവില്‍ വന്നത്. അതേസമയം ഒളിംപിക് കമ്മിറ്റിയില്‍ 70 വയസുവരെ തുടരാന്‍ നിത അംബാനിക്ക് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."