വാഹന്‍ സാരഥിയിലൂടെ ആദ്യ രജിസ്ട്രേഷന് ഇരിട്ടിയില്‍
ഇരിട്ടി: വാഹന്‍ സാരഥിയിലൂടെ ഇരിട്ടി റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ ആദ്യ വാഹനം രജിസ്റ്റര്‍ ചെയ്തു. ഇരിട്ടി ജോയിന്റ് ആര്.ടി.ഒ ഡാനിയല്‍ സ്റ്റീഫന്റെ നേതൃത്വത്തിലാണു പുതിയ സോഫ്റ്റ്വെയറിലൂടെ ആദ്യ വാഹന രജിസ്ട്രേഷന് നടത്തിയത്.
ഉളിക്കല്‍ മുണ്ടാനൂര്‍ സ്വദേശിനി സില്‍വിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഗുഡ്സ് ഓട്ടോറിക്ഷയാണ് ജോയിന്റ് ആര്.ടി ഓഫിസിലെ പുതിയ സോഫ്റ്റ്വെയറായ വാഹന്‍ സാരഥിയിലൂടെ ആദ്യരജിസ്റ്റര് ചെയ്തത്.
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സംവിധാനം നടപ്പാക്കി വരുന്നുണ്ടെങ്കിലും സാങ്കേതിക തടസങ്ങളെല്ലാം നീക്കി ആദ്യ വാഹന രജിസ്ട്രേഷനാണ് ഇന്നലെ നടന്നത്. പൊതുജനങ്ങള്‍ക്ക് വളരെയേറെ ഉപയോഗപ്രദമാവുന്നതാണ് ഈ സോഫ്റ്റ്വെയറെന്നു ജോയിന്റ് ആര്.ടി.ഒ പറഞ്ഞു.
അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സൂരജ്, ശ്രീജേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."