അങ്കണവാടിക്ക് സ്ഥലം വാങ്ങി നല്‍കി ഡോക്ടര്‍ മാതൃകയായി
പൊന്നാനി: അങ്കണവാടിക്കു സ്ഥമിലാത്തതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു സ്ഥലം ലക്ഷങ്ങള്‍ കൊടുത്തു വിലക്കു വാങ്ങി നഗരസഭക്കു സൗജന്യമായി നല്‍കി ഡോ. അബ്ദുറഹിമാന്‍കുട്ടി മാതൃകയായി. ജനുവരിയില്‍ അബൂദാബിയില്‍ നടന്ന ചടങ്ങിലാണ് അങ്കണവാടികള്‍ക്കു സ്ഥലം കണ്ടെത്താനുള്ള നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ്കുഞ്ഞിയുടെ അഭ്യര്‍ഥനക്ക് ജിയോളജിസ്റ്റും പെട്രോളിയം മേഖലയിലെ പ്രമുഖനുമായ, ഡോ.അബ്ദുറഹ്മാന്‍ കുട്ടി സന്നദ്ധത പ്രകടിപ്പിച്ചത്.
വാര്‍ഡ് 28 പള്ളപ്രം വെസ്റ്റിലെ പ്രധാന കേന്ദ്രത്തിലെ മൂന്നു സെന്റ് സ്ഥലമാണു പണം മുടക്കി വാങ്ങി അദ്ദേഹം രജിസ്റ്റര്‍ ചെയ്തു നല്‍കിയത്. ഈ സ്ഥലത്തു മാതൃകപരമായ ഒരു ശിശു സൗഹൃദ കേന്ദ്രം തുടങ്ങാനാണു നഗരസഭ പദ്ധതിയിടുന്നത്. സ്ഥലത്തിന്റെ രേഖ ഇന്നലെ അദ്ദേഹം ചെയര്‍മാനു കൈമാറി. വൈസ് ചെയര്‍പേഴ്‌സന്‍ രമാദേവി, സ്ഥലം കൗണ്‍സിലറും മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സനുമായ റീന പ്രകാശന്‍, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അഷ്‌റഫ് പറമ്പില്‍ ,ഷീന സുദേശന്‍ , പ്രതിപക്ഷ നേതാവ് എം.പി. നിസാര്‍, നഗരസഭ സെക്രട്ടറി യു.എസ് സതീഷ്, ബാലകൃഷ്ണന്‍ തേറയില്‍, രഘുനാഥ്, വി.വി ഹമീദ്, ഐ സി ഡി എ സ് സൂപ്പര്‍വൈസര്‍ സുമംഗല, വി.ഷണ്‍മുഖന്‍, കോമളവല്ലി ടീച്ചര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇനിയും സ്ഥലം കണ്ടെത്താത്ത അങ്കണവാടികള്‍ക്കു സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണു നഗരസഭ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."