HOME
DETAILS

തൊഴിലാളികള്‍ ഓടിപ്പോയതായി വ്യാജപരാതി ; 2684 കേസുകള്‍ റദ്ദാക്കി തൊഴില്‍ മന്ത്രാലയം

  
backup
April 12 2019 | 16:04 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%93%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af%e0%b4%a4%e0%b4%be

 

ജിദ്ദ: സഊദിയില്‍ തൊഴിലാളികള്‍ ഓടിപ്പോയതായി വ്യാജപരാതി നല്‍കിയ 2684 കേസുകള്‍ റദ്ദാക്കിയതായി ലേബര്‍ ഓഫീസ് മേധാവി അറിയിച്ചു. ശമ്പള കുടിശിക നല്‍കാതിരിക്കാനും മറ്റുമാണ് പല സ്‌പോണ്‍സര്‍മാരും തൊഴിലാളികള്‍ ചാടിപ്പോയതായി ഇത്തരം പരാതി നല്‍കാറുള്ളത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ തൊഴിലുടമക്കെതിരേ തൊഴില്‍മന്ത്രാലയം ശിക്ഷാനടപടി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദേശ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍നിന്ന് ഒളിച്ചോടിയാലാണ് 'ജോലി ഉപേക്ഷിച്ച് പോയ'വരുടെ പട്ടികയില്‍ തൊഴിലാളിയെ ഉള്‍പ്പെടുത്തുന്ന ഹൂറൂബാക്കുന്നതിന് സഊദിയിലെ തൊഴിലുടമക്ക് അവകാശമുള്ളത്. എന്നാല്‍ ഈ അവസരം പല സ്‌പോണ്‍സര്‍മാരും ദുരുപയോഗം ചെയ്യുന്നതായി പില്‍കാലങ്ങളില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ അത്തരം വ്യാജ ഹുറൂബുകള്‍ക്കെതിരെ പരാതി വര്‍ധിച്ചു. അത്തരം വ്യാജ ഹൂറൂബിനെതിരെ പരാതി നല്‍കാനും തൊഴിലാളികള്‍ക്ക് അവകാശം നല്‍കിയിട്ടുണ്ട്. ഈ അവകാശം പ്രയോജനപ്പെടുത്തി പരാതി നല്‍കിയ 2684 ഹുറൂബ് കേസുകളാണ് റിയാദില്‍ മന്ത്രാലയം റദ്ദാക്കിയതെന്ന് തൊഴില്‍ ഓഫിസ് മേധാവി അബ്ദുല്‍ കരീം അസീരി അറിയിച്ചു.

അതേ സമയം ഹൂറൂബ് റദ്ദാക്കിയ കേസില്‍ പഴയ സ്‌പോണ്‍സര്‍ക്ക് പകരം പുതിയ തൊഴിലുടമയെ കണ്ടെത്തി വിസാ മാറ്റത്തിന് തൊഴിലാളിക്ക് അര്‍ഹതയുണ്ടായിരിക്കും. വ്യാജമായി തൊഴിലാളിയെ ഹുറൂബാക്കിയ തൊഴിലുടമയുടെ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് തടയും. എന്നാല്‍ തൊഴില്‍, സാമൂഹികവികസന മന്ത്രാലയത്തിന്റെ മറ്റ് സേവനങ്ങള്‍ തുടരും. വീണ്ടും അന്യായമായി തൊഴിലാളികളെ ഹൂറൂബാക്കുന്ന തൊഴിലുടമക്കെതിരേ ഓരോ തവണയുമുള്ള പരാതിക്കനുസരിച്ച് സേവനങ്ങളും മൂന്നുവര്‍ഷത്തേക്കും അഞ്ച് വര്‍ഷത്തേക്കുമായി വിലക്കുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  11 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  42 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago