ഷംനയുടെ മരണം: രാപ്പകല്‍ സത്യഗ്രഹം അവസാനിച്ചു
കണ്ണൂര്‍: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനാല്‍ മരിച്ച ശിവപുരം സ്വദേശി ഷംന തസ്നീമിന്റെ മരണത്തില്‍ കേസെടുക്കുക, സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് ജില്ലാകമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ 48 മണിക്കൂര്‍ രാപ്പകല്‍ സത്യഗ്രഹം അവസാനിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് അധ്യക്ഷനായി. സമരത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടര്‍ക്കു നിവേദനം നല്കി. വിഷയത്തില്‍ അനുഭാവപൂര്‍വമായ തീരുമാനമുണ്ടാകാത്തതിനാല്‍ തുടര്‍ സമര പരിപാടികള്‍ക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, കെ. സുരേന്ദ്രന്, എം.പി മുഹമ്മദലി, ടി.ഒ മോഹനന്, പ്രശാന്ത്, ഫൈസല്‍ ചെറുകുന്ന്, ടി.പി.യു കാസിം, ഷാജേര് ഇഖ്ബാല്‍, പി. നസീര്‍, ഷാക്കിര്‍ ആഡൂര്, ടി.ഒ മോഹനന്, ടി.കെ നൗഷാദ്, ടി.പി.വി കാസിം, എം.പി മുഹമ്മദലി, വി.പി അബ്ദുല്‍ റഷീദ്, ബാസിത് പെടയങ്ങോട്, സഫീര്‍ ചെങ്ങളായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."