കേരളത്തിലേത് കര്‍ഷക താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന സര്‍ക്കാര്‍: മുല്ലപ്പള്ളി
കല്‍പ്പറ്റ: കേരളം ഭരിക്കുന്നത് കര്‍ഷക താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന സര്‍ക്കാരെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേരളത്തിലെ കാര്‍ഷികപ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാനം പൂര്‍ണമായും പരാജയപ്പെട്ടു. അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും കര്‍ഷകരുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളി. എന്നാല്‍, അധികാരത്തിലേറിയിട്ട് ആയിരം ദിവസം പിന്നിട്ടിട്ടും കടം എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല.
പ്രളയബാധിതരായ ലക്ഷക്കണക്കിനാളുകള്‍ക്ക് സഹായം ഇതുവരെ ലഭിച്ചിട്ടില്ല. വയനാട്ടില്‍ എണ്ണായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുകയാണ്. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയില്‍ രണ്ടുലക്ഷംപേര്‍ പങ്കെടുത്തുവെന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. കര്‍ഷകറാലിയെന്ന പേരില്‍ സി.പി.എം നടത്തിയ പരിപാടിയില്‍ പങ്കെടുത്തത് കേവലം 2,500 പേരാണ്. യു.ഡി.എഫ് നാളികേരമുടച്ചപ്പോള്‍ ചിരട്ടയുടക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കിടെ ആറ് കര്‍ഷകരാണ് വയനാട്ടില്‍ ആത്മഹത്യ ചെയ്തത്. കേരളത്തില്‍ ഇതുവരെ 20 കര്‍ഷകര്‍ ഇടതുമുന്നണി അധികാരത്തിലേറിയതിനുശേഷം ആത്മഹത്യ ചെയ്തു.
രാഹുല്‍ഗാന്ധിയാണോ മോദിയാണോ അധികാരത്തില്‍ വരേണ്ടതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."