കൊവിഡിനെ പ്രതിരോധിക്കാന്‍ 'ഭാഭിജി' പപ്പടവുമായി കേന്ദ്രമന്ത്രി: സാമൂഹിക മാധ്യമങ്ങളില്‍ രുക്ഷവിമര്‍ശനം
ന്യൂഡല്‍ഹി: കൊവിഡിനെ തുരത്താന്‍ പപ്പടം കഴിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാര്‍. ഭാഭിജി എന്ന് പേരിട്ടിരിക്കുന്ന പപ്പടം അദ്ദേഹം പരിചയപ്പെടുത്തി. 'ഭാഭിജി' പപ്പടം എന്നാണ് കേന്ദ്രമന്ത്രി വിപണിയിലിറക്കിയ പപ്പടത്തിന് പേര്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കുന്നത്.
https://twitter.com/WiseCowboy/status/1286565932106543104
ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിനെ തുടര്‍ന്നാണ് ഇത്തരമൊരു പപ്പടം നിര്‍മിച്ചിരിക്കുന്നതെന്നും ഈ പപ്പടത്തില്‍ കൊറോണ വൈറസിനെ എതിരിടാനുള്ള ആന്റിബോഡികള്‍ ഉണ്ടെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. ഇത്തരമൊരു സംരംഭം ആരംഭിച്ചതിന് പപ്പട നിര്‍മാതാക്കളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അത് വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി.രാജസ്ഥാനിലെ ബികാനിര്‍ എന്ന സ്ഥലത്തുനിന്നുള്ള ആളാണ് പപ്പടം നിര്‍മിച്ചത്. മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ബികാനിര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.
പപ്പടത്തില്‍ ആയുര്‍വേദ ഔഷധമായ ചിറ്റമൃതിന്റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് പപ്പടനിര്‍മാതാവ് അവകാശപ്പെടുന്നത്. പനി, വൃക്കരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് ചിറ്റമൃത്.
അതേ സമയം കേന്ദ്രമന്ത്രിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി പലരും രംഗത്തെത്തി.മന്ത്രിയെ കളിയാക്കി അഭിനേത്രിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ രംഗത്തെത്തി. 'എല്ലാവരും പപ്പടം കഴിച്ചോളൂ. പപ്പടം കഴിച്ചാല്‍
കൊവിഡ് ബാധിക്കില്ലെന്ന് ബി.ജെ.പി മന്ത്രി പറയുന്നത്' നഗ്മ ട്വീറ്റ് ചെയ്തു.
https://twitter.com/nagma_morarji/status/1286488208755306502
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."