മണ്ണിടിച്ചില്‍ ഭീഷണിയില്‍ ഒരു കുടുംബം
കിളിമാനൂര്‍: ഏതു നിമിഷവും മണ്ണിടിഞ്ഞു വീഴുമെന്ന ഭീതിയില്‍ ഒരു കുടുംബം.
ഇത് മൂലം വീടിനു പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണിവര്‍. കിളിമാനൂര്‍ കാനാറ കാനാറ പുത്തന്‍ വീട്ടില്‍ പൊന്നമ്മയുടെ കുടുംബത്തിനാണ് ഈ ദുരവസ്ഥ .കിളിമാനൂര്‍ വട്ടവള്‍ ജങ്ഷന്‍ കാനാറ റോഡില്‍ പൊതു ശ്മശാനത്തിനു സ്ഥലം കണ്ടെത്തിയിരിക്കുന്നതിനു സമീപത്താണ് പൊന്നമ്മയുടെ വീട്.
കാനാറ റോഡില്‍ നിന്നും 50 അടിയോളം താഴെയാണ് വീട് സ്ഥിതി ചെയ്യുന്നത്. ഈ റോഡിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞു വീടിനു സമീപത്ത് പതിച്ചു. ആ സമയത്ത് ഇവിടെയാരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇപ്പോള്‍ ഏതു നിമിഷവും ഈ ഭാഗത്തെ മണ്ണിടിഞ്ഞു വീഴുമെന്ന സ്ഥിതിയാണ്. പൊന്നമ്മക്കും കുടുംബത്തിനും പുറത്തേക്കു പോകുന്നതിനുള്ള വഴിയും തടസപ്പെട്ടു. ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്താലേ വഴി സുഗമമാകൂ. മണ്ണിടിച്ചില്‍ വീടിനും റോഡിനും ഒരുപോലെ ഭീഷണിയാണ് .റോഡ് സംരക്ഷിക്കേണ്ട ബാധ്യത പഞ്ചായത്തിനാണ്. പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."