HOME
DETAILS

അളവുതൂക്ക പരിശോധന: 171 കേസുകളില്‍ 2,56,000 രൂപ പിഴ ഈടാക്കി

  
backup
April 27 2017 | 00:04 AM

%e0%b4%85%e0%b4%b3%e0%b4%b5%e0%b5%81%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-171-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95


തിരുവനന്തപുരം: അരിവില വര്‍ധനയുടെ പേരില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പ്രത്യേക പരിശോധനകള്‍ നടത്തി. മിന്നല്‍ പരിശോധനയില്‍171 കേസുകളെടുത്തു. 2,56,000 രൂപ പിഴ ഈടാക്കി.
223 സ്ഥാപനങ്ങള്‍ പരിശോധിച്ചു. അളവിലും തൂക്കത്തിലും കുറവ് വരുത്തിയതിന് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഏഴായിരം രൂപയും, അളവില്‍ കുറവ്, മറ്റ് നിയമലംഘനങ്ങള്‍ എന്നിവയ്ക്ക് 33 കേസുകളും രജിസ്റ്റര്‍ ചെയ്ത് 38,000 രൂപയും, പായ്ക്കറ്റുകളില്‍ നിയമാനുസൃതമായ പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിന് നൂറ്റി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 1,76,000 രൂപയും പിഴ ഈടാക്കി.
അധികവില ഈടാക്കിയതിന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിയമലംഘനങ്ങള്‍ക്ക് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 35,000 രൂപയും പിഴ ഈടാക്കി.
അളവിലെയും തൂക്കത്തിലെയും കൃത്യത ഉറപ്പ് വരുത്തുക, അളവുതൂക്ക ഉപകരണങ്ങളിലെ കൃത്രിമങ്ങള്‍, യഥാസമയം മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങളുടെ ഉപയോഗം എന്നിവ തടയുക,(എം.ആര്‍.പി.യേക്കാള്‍ കൂടുതല്‍ വില ഈടാക്കുക) എന്നീ നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
നിരന്തര പരിശോധനകള്‍ തുടരുമെന്നും, നിയമലംഘനങ്ങള്‍ ഒഴിവാക്കി കോടതി നടപടിയും മറ്റും ഒഴിവാക്കുന്നതിന് വ്യാപാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  6 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  14 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  6 hours ago