ഡോ. ഡി. ബാബു പോള്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. ഡി. ബാബു പോള്‍ (78) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് സര്‍വിസില്‍നിന്ന് വിരമിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും പ്രവര്‍ത്തിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി എം.ഡി, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളും വഹിച്ചിരുന്നു.
ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന്‍ സി. പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡി.ജി.പി എം.കെ ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡി.ജി.പി സി.എ ചാലിയുടെ മകള്‍ ദീപ. കെ. റോയ് പോള്‍ (മുന്‍ വ്യോമയാന സെക്രട്ടറിയും യു.പി.എസ്.സി അംഗവും) സഹോദരനാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജലവൈദ്യുത പദ്ധതി കേരളത്തിനു സമ്മാനിച്ചത് അദ്ദേഹം ഇടുക്കി ജില്ലാ കലക്ടറായിരിക്കെയായിരുന്നു. അദ്ദേഹം സാസ്‌കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ചന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2000ത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
സിവില്‍ സര്‍വീസില്‍ താല്‍പര്യമുള്ളവരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ 'മെന്റര്‍ എമിരറ്റസ്' ആയിരുന്നു . അദ്ദേഹത്തിന്റെ ഔദ്യാഗിക ജീവിതത്തെക്കുറിച്ച് എഴുതിയ 'കഥ ഇതുവരെ' ആത്മകഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."