HOME
DETAILS
MAL
എയിംസിലും കൊവിഡിനെതിരേയുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു; വാക്സിന്റെ ആദ്യ ഡോസ് മുപ്പതുകാരന് നല്കി
backup
July 24 2020 | 15:07 PM
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലും കൊവിഡിനെതിരേയുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു. തിങ്കളാഴ്ച കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മുപ്പതുകാരന് നല്കി.
ആദ്യ രണ്ട് മണിക്കൂര്‍ ഡോക്ടര്‍മാരുടെ പൂര്‍ണനിരീക്ഷണത്തിലായിരിക്കും. തുടര്‍ന്ന് നിരീക്ഷണം തുടരുമെങ്കിലും ഇയാളെ വീട്ടിലേക്ക് അയക്കും. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുക.
ഐസിഎംആറുമായും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്സിന് വികസിപ്പിച്ചത്.
കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണവും രണ്ടാംഘട്ട പരീക്ഷണവും നടത്താന്‍ ഐസിഎംആര്‍ നിയോഗിച്ച 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എയിംസ്. ഒന്നാം ഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്സിന് പരീക്ഷിക്കേണ്ടത്. ഇതില്‍ 100 പേരും എയിംസില്‍ നിന്നുള്ളവര്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."