ഡല്‍ഹിയില്‍ പ്രതിഫലിച്ചത് എ.എ.പിയോടുള്ള ജനരോഷമെന്ന് യോഗേന്ദ്ര യാദവ്
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ എ.എ.പിക്കെതിരായ ജനരോഷമാണ് പ്രതിഫലിച്ചതെന്ന് എ.എ.പി മുന്‍നേതാവും സ്വരാജ് പാര്‍ട്ടി സ്ഥാപകനുമായ യോഗേന്ദ്ര യാദവ്.
ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രിയെ തള്ളിയിരിക്കുകയാണ്. ഇതൊരു തുടക്കമാണ്. കൂടുതല്‍ തിരിച്ചടികള്‍ കെജ്രിവാളിനെ കാത്തിരിക്കുകയാണ്-യോഗേന്ദ്ര യാദവ് പറഞ്ഞു.
അരവിന്ദ് കെജ്രിവാള് വഞ്ചകനാണ്. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവിനെ കെജ്രിവാള് ഇല്ലാതാക്കി. അഹങ്കാരം, ഈഗോ, അധികാരത്തോടുള്ള ആര്‍ത്തി എന്നിവയാണ് അദ്ദേഹത്തെ നയിക്കുന്നത്.
പത്തുവര്‍ഷം തുടര്‍ച്ചയായി മോശം ഭരണം കാഴ്ചവച്ചിട്ടും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ധൈര്യത്തോടെ വോട്ടുചോദിച്ചതിന് കാരണം കെജ്രിവാളാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധനാണോ എന്ന് നേരത്തെ അദ്ദേഹം കെജ്രിവാളിനോട് ചോദിച്ചിരുന്നു. ബി.ജെ.പി കൊല്ലുന്നതിന് മുന്‍പ് എ.എ.പി ആത്മഹത്യ ചെയ്യുകയാണ് നല്ലതെന്ന് യാദവ് കെജ്രിവാളിനെ ഓര്‍മ്മിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."