കന്യാസ്ത്രീയ്‌ക്കെതിരായ മദര്‍ സുപ്പീരിയറിന്റെ വാദം പൊളിയുന്നു
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികചൂഷണത്തിന് പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയുള്ള മദര്‍ സുപ്പീരിയര്‍ റെജീന കടംത്തോട്ടിന്റെ വാദം പൊളിയുന്നു.
കന്യാസ്ത്രീക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പീഡന പരാതി നല്‍കിയതെന്നാണ് മദര്‍ സുപ്പീരിയറുടെ ആരോപണം. എന്നാല്‍ മദര്‍ സുപ്പീരിയര്‍ കുറവിലങ്ങാട് എത്തിയത് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പരാതി ചര്‍ച്ച ചെയ്യാനാണെന്ന് വ്യക്തമാക്കുന്ന കത്തിന്റെ പകര്‍പ്പ് പുറത്തായതോടെയാണ് ഈ വാദം പൊളിഞ്ഞത്.
കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി രഹസ്യബന്ധമുണ്ടെന്ന് സഭയ്ക്ക് പരാതി ലഭിച്ചിരുന്നു. ബന്ധുവായ ഒരു സ്ത്രീയാണ് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതിനോട് സഹകരിക്കാന്‍ കന്യാസ്ത്രീ തയാറായില്ല. ഈ സംഭവത്തിലെ വൈരാഗ്യം തീര്‍ക്കാനാണ് പീഡന പരാതിയുമായി എത്തിയത്. അവരുടെ പരാതി സഭയ്ക്ക് കൈമാറാന്‍ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ തന്റെ തിരുവസ്ത്രം ഊരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് കന്യാസ്ത്രീ ചെയ്തതെന്നുമാണ് മദര്‍ സുപ്പീരിയര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഈ വാദങ്ങള്‍ പൊളിയുന്ന കത്തുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ജൂണ്‍ രണ്ടിന് മദര്‍ ജനറാള്‍ കുറവിലങ്ങാട് എത്തിയിരുന്നു.തുടര്‍ന്ന് അവിടെയുള്ള കന്യാസ്ത്രീകളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറാള്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് മദര്‍ ജനറാള്‍ ഈ കന്യാസ്ത്രീക്ക് കത്ത് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."