എഎപിയുടെ തെരഞ്ഞെടുപ്പു തന്ത്രം ചരിത്രപരമായ വിഡ്ഢിത്തമെന്ന് എംപി ഭഗവന്ത് മന്‍
ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും ആം ആദ്മിക്കു നേരിട്ട പരാജയങ്ങളില്‍ നേതൃത്വത്തെ വിമര്‍ശിച്ച പാര്‍ട്ടി എംപി ഭഗവന്ത് മന്‍ രംഗത്ത്. വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുന്നതിനു പകരം നേതൃത്വം ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
നേതൃത്വം നാട്ടിലെ ക്രിക്കറ്റ് ടീമിനെ പോലെയാണ്. പഞ്ചാബില്‍ പാര്‍ട്ടി പരാജയപ്പെടാനുള്ള കാരണങ്ങള്‍ പഠിക്കണം. പഞ്ചാബില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു തന്ത്രം ചരിത്രപരമായ വിഡ്ഢിത്തമായിരുന്നുവെന്നും എംപി ഭഗവന്ത് മന്‍ കളിയാക്കി.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് പദവികളില്‍നിന്നു രാജിവച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വിജയം മോദി തരംഗത്തിന്റെ ഭാഗമായിട്ടുള്ളതല്ല മറിച്ച് വോട്ടിങ് യന്ത്രത്തിന്റെ തരംഗമാണെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് വ്യാപകമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുമെന്ന് എ.എ.പി നേതാവ് ഗോപാല്‍ റായ് പറഞ്ഞിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ നിന്ന് എങ്ങനെ മോചിതരാവണമെന്ന് രാജ്യം മുഴുവന്‍ ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."