HOME
DETAILS
MAL
സെന്‍കുമാറിന്റെ നിയമനം ഉടന്‍ നടപ്പാക്കണമെന്ന് നിയമസെക്രട്ടറി
backup
April 27 2017 | 06:04 AM
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി ഉടന്‍ തന്നെ നിയമിക്കണമെന്ന് നിയമ സെക്രട്ടറിയുടെ ഒപ്പ്. സെന്‍കുമാറിന് അനുകൂലമായ സുപ്രിം കോടതി വിധി പരിശോധിച്ച ശേഷമായിരുന്നു നിയമസെക്രട്ടറി പി.ജി. ഹരീന്ദ്രനാഥ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചത്.
തിങ്കളാഴ്ചയാണ് സെന്‍കുമാറിനെ വീണ്ടും പൊലിസ് മേധാവിയായി നിയമിക്കണമെന്ന സുപ്രിം കോടതി വിധി വന്നത്. അതിന് ശേഷം വിധി പഠിച്ചുവരികയായിരുന്നു നിയമസെക്രട്ടറി. അതു പോലെ വിധിക്കെതിരായി പുന:പരിശോധന ഹരജിക്ക് സാധ്യതയുമില്ലെന്ന് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം പുന:പരിശോധന ഹരജി നല്കുമ്പോള് വിധി പറഞ്ഞ അതേ ബെഞ്ച് തന്നെയാണ് പരിഗണിക്കുക. അതിനാല്‍ വിധിയില്‍ മാറ്റം വരാനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."