HOME
DETAILS

ഇത്തവണത്തെ ഹജിന് ആര്‍ക്കും പ്രത്യേക ഇളവില്ല; പകുതിയിൽ അധികം പേർ വിദേശികൾ

  
backup
July 25 2020 | 13:07 PM

news-from-jidha-latest-today

ജിദ്ദ: ഈ വർഷത്തെ ഹജിനു ഇ പോര്‍ട്ടല്‍ വഴിയാണ് തീര്‍ഥാടകരെ തെരഞ്ഞെടുത്തതെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത് പറഞ്ഞു. ഹാജിമാരെ തെരഞ്ഞെടുത്തതില്‍ ആര്‍ക്കും ഒരുവിധ മുന്‍ഗണനയും നല്‍കിയിട്ടില്ല. ഹജിനായി ആളുകളെ തെരഞ്ഞെടുത്തത് തീർത്തും സുതാര്യമായിട്ടായിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥനും ഹജിൽ പങ്കെടുക്കില്ലെന്നും മന്ത്രി മുഹമ്മദ് സ്വാലിഹ് ബന്തൻ അറിയിച്ചു. ഹാജിമാരുടെയും അവർക്ക് സേവനം ചെയ്യുന്നവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ വർഷത്തെ ഹജ് കർമ്മങ്ങൾ നടക്കുകയെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളിലൂടെ നേരത്തെ പരസ്യപ്പെടുത്തിയ ആരോഗ്യ മാനദണ്ഡങ്ങള്‍ മാത്രമാണ് ഹജ് തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നതിലുള്ള മുന്‍ഗണന.തീര്‍ഥാടകരില്‍ 30 ശതമാനം പേര്‍ സഊദികളാണ്. കൊറോണ വൈറസ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് ആരോഗ്യ മാനദണ്ഡങ്ങള്‍ പൂര്‍ണമായ സ്വദേശികളെയാണ് ഹജിന് തെരഞ്ഞെടുത്തത്. പോര്‍ട്ടല്‍ വഴി ഹജിന് രജിസ്റ്റര്‍ ചെയ്യാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കിയിരുന്നു. ആരോഗ്യ മാനദണ്ഡങ്ങള്‍ മാത്രം നോക്കിയാണ്, മറ്റു മുന്‍ഗണനകളൊന്നും കൂടാതെ വിദേശികളെ ഹജിന് തെരഞ്ഞെടുത്തത്.

ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടകരില്‍ 70 ശതമാനം പേര്‍ വിദേശികളാണ്. നയതന്ത്ര ഉദ്യോഗസ്ഥരെയോ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെയോ സഊദിയില്‍ കഴിയുന്ന വിദേശികളുടെ കൂട്ടത്തില്‍ പെട്ട വിശിഷ്ടരെയോ പ്രമുഖരെയോ ഹജിന് തെരഞ്ഞെടുത്തിട്ടില്ലെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു.

ഇത്തവണത്തെ ഹജിന് ആര്‍ക്കും പ്രത്യേക ഇളവ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആദ്യമായി കൈക്കൊണ്ടതെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു.ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഹജ് നടക്കുക. ഹജ് തീര്‍ഥാടകരുടെയും അവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നവരുടെയും സുരക്ഷക്കാണ് മുഴുവന്‍ വകുപ്പുകളും പ്രാധാന്യം നല്‍കുന്നത്.

കൊറോണ വ്യാപനം തടയുന്നത് ഉറപ്പുവരുത്തുന്ന നിലക്ക് അസാധാരണ ഹജ് പദ്ധതി തയാറാക്കിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ സഊദി അറേബ്യ 15 കോടിയിലേറെ ഹജ്, ഉംറ തീര്‍ഥാടകരെ സ്വീകരിച്ചിട്ടുണ്ട്. കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ടപ്പോള്‍ സഊദിയില്‍ അഞ്ചു ലക്ഷത്തോളം ഉംറ തീര്‍ഥാടകരുണ്ടായിരുന്നു. ഹജ് സീസണില്‍ ആളുകളുടെ ജീവന്‍ കാത്തുസൂക്ഷിക്കാനാണ് രാജ്യം മുന്‍ഗണന നല്‍കുന്നത്. ഹാജിമാരുടെ സുരക്ഷക്കും കൊറോണ വ്യാപനം തടയാനും ഊന്നല്‍ നല്‍കുന്നതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.

മക്കയിലും പുണ്യസ്ഥലങ്ങളിലും മക്കയിലേക്കുള്ള വഴികളിലും ഹെലികോപ്റ്റര്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സെക്യൂരിറ്റി ഏവിയേഷനും വ്യോമസേനക്കും കീഴിലെ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള ഹെലികോപ്റ്ററുകളാണ് നിരീക്ഷണം നടത്തുന്നത്. സഊദി അറേബ്യക്കകത്തു നിന്നുള്ള ഹജ് തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന തൊഴിലാളികള്‍ക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയം കൊറോണ വൈറസ് പരിശോധനകള്‍ നടത്താന്‍ തുടങ്ങി. മുസ്ദലിഫയിലെ അല്‍മശ്അറുല്‍ഹറാം മസ്ജിദില്‍ നിയോഗിക്കുന്ന തൊഴിലാളികള്‍ക്കാണ് ആരോഗ്യ മന്ത്രാലവുമായി സഹകരിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയം ആദ്യമായി പി.സി.ആര്‍ പരിശോധനകള്‍ നടത്തിയത്.

അതേ സമയം മക്കയിലെ ഹറമില്‍ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക മെഡിക്കല്‍ സംഘമുണ്ടാകും. സഊദി റെഡ് ക്രസന്റ് അതോറിറ്റിക്കാണ് ഏകോപന ചുമതല. കഅ്ബാ പ്രദക്ഷിണത്തിന് എത്തുന്ന ഹാജിമാരില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടെങ്കില്‍ മെഡിക്കല്‍ സംഘം പരിശോധിക്കും. 27 മെഡിക്കല്‍ കേന്ദ്രങ്ങളാണ് ഇതിനായി ഉണ്ടാവുക. 253 ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനമാകും ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉണ്ടാവുക. 112 ആംബുലന്‍സുകളും സജ്ജമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  27 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  31 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago