പുതുവോട്ടര്‍മാരുമായി സംവദിച്ച് അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍: യു.ഡി.എഫ് സ്ഥാനാര്‍ര്‍ഥി അടൂര്‍ പ്രകാശ് പുതുവോട്ടര്‍മാരുമായി സംവദിച്ചു. 'യുവ ശബ്ദം നാടിന്‍ നന്മക്ക് 'എന്ന പേരില്‍ കെ.എസ്.യുവിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മണ്ഡലത്തിലെ വികസന സാധ്യതകളെ കുറിച്ചാണ് കുട്ടികള്‍ കൂടുതലും ചോദ്യങ്ങള്‍ ഉന്നയിച്ചത്. അവസരം കിട്ടിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിന് കോന്നിയില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയ വകിസന പ്രവര്‍ത്തനങ്ങള്‍ അടൂര്‍ പ്രകാശ് മറുപടിയായി പറഞ്ഞു. ഇവിടെ ധാരാളം മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വരണ്ടേതായിട്ടുണ്ട്.
കോന്നിയില്‍ സിവില്‍ സര്‍വിസ് അക്കാദമി കൊണ്ടു വന്നതു പോലെ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരുവാനുള്ള ശ്രമം ആറ്റിങ്ങലിലും ഉണ്ടാകും. രാഹുല്‍ ഗാന്ധിയുടെ വരവിനെ എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിന് കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി വരുന്നതില്‍ മലയാളികള്‍ ഒന്നടങ്കം ആവേശത്തിലാണെന്നും.
അത് ഓരോ മണ്ഡലത്തിനും ഗുണം ചെയ്യുമെന്നും രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും മാത്രമേ കഴിയൂവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
റിങ്കു പടിപ്പുരയില്‍ ,നബീല്‍ കല്ലമ്പലം, സുഹൈല്‍ അന്‍സാരി, ഷബിന്‍ ഹാഷിം, ആദര്‍ശ് ഭാര്‍ഗവന്‍, ശരത്ത് ശൈലേശ്വരന്‍, ബാഹുല്‍ കൃഷ്ണ, അനന്തകൃഷ്ണന്‍, അമിതിലക്, അഭിരാമി, ആസിഫ്, ആദേഷ്, സുഹൈല്‍, അനുഷ്മ ബിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."