HOME
DETAILS

പാകിസ്താനിലെ ചാവേര്‍ ആക്രമണം: സുരക്ഷാവീഴ്ചയെന്ന് ആരോപണം

  
backup
July 14 2018 | 19:07 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d

ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെയുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ല്‍ 133 പേര്‍ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ചയാലാണെന്ന് ആരോപണം. 

ക്വറ്റയില്‍ നടന്ന ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി റാലിയില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നു ചാവേര്‍ ആക്രമണത്തില്‍ പരുക്കേറ്റ ബംഗുല്‍ ഖാന്‍ മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാനാര്‍ഥി സിറാജ് റെയ്‌സാനയുടെ പ്രസംഗം നടക്കുന്നതിനിടെയാണു സ്‌ഫോടനമുണ്ടായത്.
റാലി നടക്കുന്ന സ്ഥലത്തേക്കു പ്രവേശിക്കുന്നതില്‍ യാതൊരു സുരക്ഷാ പരിശോധനയുമുണ്ടായിരുന്നില്ലെന്നു സ്‌ഫോടനത്തില്‍ പരുക്കേറ്റ് ക്വറ്റയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജമീല്‍ അഹമ്മദ് പറഞ്ഞു.
ആക്രമണത്തില്‍ നിരവധി പേര്‍ക്കു ഗുരുതരമായി പരുക്കേറ്റെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ബലൂചിസ്ഥാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് മുസ്തഫ ജമാലി പറഞ്ഞു.
ബലൂചിസ്ഥാനിലെ ക്വറ്റ, ഖൈബര്‍ പഖ്തുണ്‍ഖ്വ, ബന്നു എന്നിവിടങ്ങളില്‍ നടന്ന റാലികള്‍ക്കിടെയാണു സ്‌ഫോടനമുണ്ടായത്ത്. സംഭവത്തില്‍ അവാമി പാര്‍ട്ടി നേതാവ് കൂടിയായ സിറാജ് റെയ്‌സാനെയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസും പാകിസ്താന്‍ താലിബാനും ഏറ്റെടുത്തു. നാലു വര്‍ഷത്തിനിടെ പാകിസ്താനിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
അതിനിടെ, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങളെ അമേരിക്ക അപലപിച്ചു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കാനായി ഭീരുത്വം നിറഞ്ഞ ആക്രമണങ്ങളാണ് പാകിസ്താനില്‍ നടക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നോര്‍ട്ട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  40 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago