മണലിപ്പുഴയെ സംരക്ഷിക്കാന്‍ പരിഷത്തിന്റെ 'ഉണര്‍ത്തുജാഥ'
പുതുക്കാട്: മണലിപ്പുഴയെ മാലിന്യ മുക്തമാക്കാനും കുടിവെള്ളം സംരക്ഷിക്കുന്നതിനും വിദ്യാര്‍ഥികളുടെ ഉണര്‍ത്ത് ജാഥ.
മണലിപ്പുഴ മലിനീകരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ ആദ്യഘട്ട പ്രകാശനചടങ്ങിന്റെ ഭാഗമായാണ് ജാഥ നടത്തിയത്.
'നമുക്ക് വേണം മണലിപുഴയെ ജീവനോടെ തന്നെ' എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പരിഷത്ത് നെന്മണിക്കര യൂനിറ്റ് 2016 മുതല്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
നെന്മണിക്കര പഞ്ചായത്തില്‍ മണലിപ്പുഴയോരത്ത് താമസിക്കുന്ന 231 കുടുംബങ്ങില്‍ നിന്നുള്ള അഭിപ്രായ രൂപീകരണത്തിലൂടെയായിരുന്നു പഠനം. കൊടകര ബ്ലാേക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു പ്രകാശനം ചെയ്തു.കുട്ടനെല്ലൂര്‍ ഗവ. കോളജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഡോ. സിജോ വര്‍ഗ്ഗീസ് എറ്റുവാങ്ങി.
പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണന്, കെ.എസ് അര്‍ഷാദ്, എം. മോഹന്‍ദാസ്, പഠന സമിതി കണ്‍വീനര്‍ ടി. ശ്രീനാഥ്, എസ്. ശിവദാസ്, ഇ.എസ് സുജിത്ത്, തിലകന്, കെ.കെ അനീഷ്കുമാര്‍ സംസാരിച്ചു.നെന്മണിക്കര പഞ്ചായത്ത് ഓഫിസ് പരിസത്തു നിന്നാരംഭിച്ച്, ദേശീയപാതക്ക് സമീപം മാലിന്യം തള്ളുന്ന തലോര്‍ കായല്‍ പ്രദേശത്താണ് 'ഉണര്‍ത്തു ജാഥ' സമാപിച്ചത്.
കുട്ടനെല്ലൂര്‍ ഗവ. കോളജ്, പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ്. യുനിറ്റംഗങ്ങള് ജാഥയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."