HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ് അധ്യക്ഷ പദവിയിലേക്ക് 555 വനിതകള്‍ 

  
backup
July 26, 2020 | 3:11 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%a7
 
 
 
കൊണ്ടോട്ടി: സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ 555 ഇടങ്ങളില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വനിതകള്‍ പ്രസിഡന്റാകും.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ വനിത, ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവിറക്കിയത്. എന്നാല്‍, സംവരണ തദ്ദേശ സ്ഥാപനങ്ങളെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നടത്താനായിട്ടില്ല.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 471 ഇടങ്ങളിലാണ് വനിതകള്‍ പ്രസിഡന്റാവുക. ഇതില്‍ 417 ഗ്രാമപഞ്ചായത്തുകളിലും ജനറല്‍ വനിതാ സംവരണമാണ്. 46 ഇടങ്ങളില്‍ പട്ടികജാതി സ്ത്രീ സംവരണവും എട്ടിടങ്ങളില്‍ പട്ടികവര്‍ഗ സ്ത്രീ സംവരണവുമാണ്. 416 ഗ്രാമപഞ്ചായത്തുകളില്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ട പ്രസിഡന്റുമാരായിരിക്കും. ഇതില്‍ 46 ഇടങ്ങളില്‍ പട്ടികജാതി സംവരണവും എട്ടെണ്ണം പട്ടികവര്‍ഗ സംവരണവുമാണ്.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 77 ഇടങ്ങളിലാണ് വനിതകള്‍ പ്രസിഡന്റാവുക. ഇതില്‍ 67 വനിതകള്‍ ജനറല്‍ വിഭാഗത്തിലും എട്ടെണ്ണം പട്ടികജാതി വനിതാ സംവരണവും രണ്ടെണ്ണം പട്ടികവര്‍ഗ വനിതാ സംവരണവുമാണ്. 67 പ്രസിഡന്റുമാരാണ് ജനറല്‍ വിഭാഗത്തിലുണ്ടാവുക. ഏഴ് പ്രസിഡന്റ് പദവി പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമാണ്. 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണത്തിലും പ്രസിഡന്റുമാര്‍ വനിതകളായിരിക്കും. ശേഷിക്കുന്ന ആറെണ്ണം ജനറലും ഒരെണ്ണം പട്ടികജാതി സംവരണവുമാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ പുറത്തിറക്കിയ അന്തിമ വോട്ടര്‍പട്ടികയിലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  7 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  7 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  7 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  7 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  7 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  7 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  7 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  7 days ago