HOME
DETAILS

കൊവിഡിനെ കണ്ടെത്താന്‍  സോഫ്റ്റ്‌വെയറുമായി വിദ്യാര്‍ഥികള്‍

  
backup
July 26 2020 | 03:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8
 
 
 
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍  വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇന്നൊവേഷന്‍സ് അണ്‍ലോക്ഡ് എന്ന പരിപാടിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്  മാസ്‌ക് വെന്‍ഡിങ് മെഷിന്‍ മുതല്‍ കൊവിഡ് രോഗം കണ്ടെത്തുന്നതിനുള്ള സോഫ്റ്റ് വെര്‍ വരെയുള്ള ഉത്പന്നങ്ങള്‍. 
ലോക്ഡൗണ്‍ കാലത്ത് കൊവിഡ് പ്രതിരോധത്തിനായി കണ്ടുപിടിച്ച നൂതനാശയങ്ങളും മാതൃകകളുമാണ് ഈ വെര്‍ച്വല്‍ പരിപാടിയില്‍ അവതരിപ്പിച്ചത്. മുന്നൂറിലേറെ വിദ്യാര്‍ഥികള്‍ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 
150 ല്‍ പരം ആശയങ്ങളും മാതൃകകളുമാണ് പരിപാടിയില്‍ അവതരിപ്പിച്ചത്. ഇതില്‍ 21 മാതൃകകളെ സ്റ്റാര്‍ട്ടപ്പ് മിഷന്‍  പ്രാഥമിക വിലയിരുത്തലിനു ശേഷം തെരഞ്ഞെടുത്തു.
രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊവിഡ് പശ്ചാത്തലമാക്കി നൂതനാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന വെര്‍ച്വല്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. വാധ്വാനി ഫൗണ്ടേഷന്‍, ടി.സി.എസ് ഡിസ്‌ക് എന്നിവരാണ് പരിപാടിയുടെ ഭാഗമായി നടന്ന നൂതനാശയരംഗത്തെ മാസ്റ്റര്‍ ക്ലാസ് സെഷനുകള്‍ കൈകാര്യം ചെയ്തത്.
അടിയന്തിര ചികിത്സാ ഉപകരണങ്ങള്‍, ആള്‍ക്കൂട്ട നിയന്ത്രണം, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള സമ്പര്‍ക്കരഹിത ഉപകരണങ്ങള്‍, വലിയ ഇടങ്ങള്‍ സാനിറ്റൈസ് ചെയ്യാനുള്ള സാങ്കേതിക വിദ്യ, പരിശോധനാ ഉപകരണങ്ങള്‍, പി.പി.ഇ എന്നിവയിലാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ നൂതനാശയങ്ങളും ഉപകരണങ്ങളും അവതരിപ്പിച്ചത്. 
സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലെ വിദ്യാര്‍ഥി സംഘങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പുറമെ ജി.വി.എച്.എസ്.എസ് മടപ്പള്ളി, ജി.എച്.എസ്.എസ് മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഉത്പന്നങ്ങളും ഇവയില്‍ പെടും.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് ഇന്നൊവേഷന്‍സ് അണ്‍ലോക്ഡ് ഉദ്ഘാടനം ചെയ്തു. നൂതനാശയങ്ങളുടെ സംഗ്രഹവും ഉഷ ടൈറ്റസ് പുറത്തിറക്കി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  12 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  44 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago