മുസ്‌ലിം കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷികം
ചവറ: കാരുണ്യത്തിന്റെ കൈത്താങ്ങുമായി മുസ്‌ലിം കള്‍ച്ചറല്‍ അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികം 30 മുതല്‍ മെയ് 2 വരെ വിപുലമായ പരിപാടികളോടെ മര്‍ഹൂം മുസമ്മില്‍ നഗറില്‍ നടക്കും. 30ന് രാവിലെ 10ന് പ്രസിഡന്റ് ടി.കെ ഷാന്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. പൊതുസമ്മേളനം, മതവിജ്ഞാന സദസ്സ്, സിയാചിന്‍ ഹിമപാതത്തില്‍ മരണപെട്ടധീരജവാന്‍ സുധീഷിന്റെ കുടുംബത്തെ ആദരിക്കല്‍, മെഡിക്കല്‍ ക്യാംപ്, തയ്യല്‍ മെഷീന്‍ വിതരണം , വീല്‍ചെയര്‍ വിതരണം, പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം, ക്യാഷ് അവാര്‍ഡ്, എന്നിവ നടക്കും.
ഞാറാഴ്ച വൈകിട്ട് നാലിന് എന്‍.വിജയന്‍ പിള്ള എം.എല്‍.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷാന്‍ അധ്യക്ഷ്യത വഹിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണവും മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനവും നിര്‍വഹിക്കും. ചൊവ്വഴ്ച രാവിലെ 10 മുതല്‍ കൊല്ലം കിംസ് ആശുപത്രിയുമായി സഹകരിച്ച് കാര്‍ഡിയോളജി, ഇ.എന്‍.ടി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും സെക്രട്ടറി സുജയ്മുഹമ്മദ്, പ്രോഗ്രാം കണ്‍വീനര്‍ എ .കെ ലൈജു, ട്രഷറര്‍ ദീന്‍ഷാമണ്ണേല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."