HOME
DETAILS

ഒ.പി കൗണ്ടറും സ്മാര്‍ട്ടായി; താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ഇനി ക്യൂ വേണ്ട

  
backup
April 27 2017 | 19:04 PM

%e0%b4%92-%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f



കരുനാഗപ്പള്ളി: ഒ.പി കൗണ്ടറിനു മുന്നില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ ക്യൂ നിന്ന് വലയുന്ന കാഴ്ച കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഇനി ഓര്‍മ്മയാകും. ആയിരത്തഞ്ഞൂറിലധികം പേര്‍ ദിനംപ്രതി ഒ.പിയിലെത്തുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഇനി തിക്കും തിരക്കുമില്ലാതെ രോഗികള്‍ക്ക് ഡോക്ടര്‍മാരെ കണ്ടു മടങ്ങാം. ആശുപത്രിയിലെത്തുന്ന രോഗികളുടെ സൗകര്യാര്‍ത്ഥം നഗരസഭ നടപ്പിലാക്കുന്ന ഒ.പി കൗണ്ടറിലെ ടോക്കണ്‍ സംവിധാനത്തിനു തുടക്കമായി. ഇനി മുതല്‍  കാണേണ്ട ഡോക്ടറുടെ പേരും ടോക്കണ്‍ നമ്പരും രോഗികള്‍ക്ക് നല്‍കും. ഒ.പിയിലുള്ള ഡോക്ടര്‍മാരുടെ കൗണ്ടറുകള്‍ക്കു മുന്നില്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ യൂണിറ്റുകള്‍ സ്ഥാപിച്ച് ടോക്കണ്‍ നമ്പരുകള്‍ ഇതിലൂടെ പ്രദര്‍ശിപ്പിക്കുന്ന മുറയ്ക്ക് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാം.
ഇതു വഴി പരിശോധനമുറിയ്ക്ക് മുന്നിലെ തിക്കും തിരക്കും ഇല്ലാതാകും. കൂടാതെ ആശുപത്രിയിലെ ലാബ് സംവിധാനങ്ങള്‍ ഉള്‍പ്പടെ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ചെയ്തു. ഇതു വഴി ലാബ് റിസര്‍ട്ടുകളും മറ്റും അപ്പപ്പോള്‍ തന്നെ ഡോക്ടര്‍മാരുടെ കമ്പ്യൂട്ടറുകളിലെത്തും. ഇതുമൂലം ലാബുകള്‍ക്കു മുന്നില്‍ ലാബ് റിസള്‍ട്ടുകള്‍ക്കായി കാത്തു നില്‍ക്കേണ്ട കാര്യവുമില്ലാതായി. ആശുപത്രി സൗകര്യങ്ങള്‍ രോഗീ സൗഹൃദമായി ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഒ.പി കൗണ്ടറില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ എം.ശോഭന നിര്‍വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദാ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് തോമസ് അല്‍ഫോണ്‍സ് സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍മാരായ പനക്കളങ്ങര സുരേഷ്, സി.വിജയന്‍ പിള്ള, എം.കെ. വിജയഭാനു, എസ്.ശക്തികുമാര്‍ ,എന്‍.സി ശ്രീകുമാര്‍, നസിം, മുനമ്പത്ത് ഗഫൂര്‍, ആശാ അനില്‍, ആര്‍.എം.ഒ ഡോ. കിരണ്‍, എ. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  34 minutes ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  an hour ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  an hour ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  an hour ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  2 hours ago
No Image

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

കസ്റ്റംസ് നടപടികൾക്കായി ഹുഖൂഖ് പ്ലാറ്റ്ഫോം ആരംഭിച്ച് ഖത്തർ

qatar
  •  2 hours ago
No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  3 hours ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  4 hours ago