അപകടത്തില്‍പ്പെട്ട യുവാക്കള്‍ക്ക് രക്ഷകനായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
കാക്കനാട്: ഇര്ഫൊപാര്ക്ക് റോഡിലെ ബ്രഹ്മപുരത്ത് വച്ച് വാഹനാപകടത്തില്‍പ്പെട്ട യുവാക്കള്‍ക്ക് രക്ഷകനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.കെ ദീപുവാണ് റോഡ് അപകടത്തില്‍പ്പെട്ട രണ്ട് യുവാക്കളെ തന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രി സമയം ആള് സഞ്ചാരം വിജനമായ ഇന്‍ഫോപാര്‍ക്ക് റോഡിലെ ബ്രഹ്മപുരത്ത് ചിറ്റേത്തുകര സ്വദേശി വിബിന് സുരേഷും സുഹൃത്തായ സനലുമാണ് അപകടത്തില്‍ പെട്ടത്.
ബൈക്ക് വളവ് എടുത്തപ്പോള്‍ തെന്നിമാറി വലത്ത് വശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഒരാളുടെ ഇടതുകാല് നിലത്തു കുത്താന്‍ സാധിക്കാത്ത നിലയിലും. ഇതുവഴി വീട്ടിലേക്ക് പോകുവായിരുന്ന മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ ദീപു അപകടത്തില്‍പ്പെട്ട യുവാക്കളുടെ അടുത്തെത്തി ഇരുവരേയും തന്റെ വാഹനത്തില്‍ കയറ്റി തൃക്കാക്കര കോഓപ്പറേറ്റീവ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. തുടര്‍ന്ന് യുവാക്കളുടെ ബന്ധുക്കളെ വിവരം അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് രക്ഷകനായ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ വീട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."