HOME
DETAILS

കൂട്ടായി അരയന്‍ കടപ്പുറത്ത് വീടിന് തീയിട്ടു

  
backup
July 14 2018 | 20:07 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%b0%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4


തിരൂര്‍: കൂട്ടായി അരയന്‍ കടപ്പുറത്ത് രാത്രിയില്‍ വീടിന് നേരെയുണ്ടായ അക്രമത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. സി.പി.എം പ്രവര്‍ത്തകനായ കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ മകള്‍ നിഷല്‍ജ(16) ക്കാണ് പരുക്കേറ്റത്. കൂട്ടായി മൗലാന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
നാല്‍പത് ശതമാനം പൊള്ളലേറ്റ കുട്ടിയെ പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അക്രമമുണ്ടായത്. ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. വാതിലിനടുത്ത് പായയില്‍ കിടന്നുറങ്ങുകയായിരുന്നു നിഷല്‍ജ. തീ പടര്‍ന്നതോടെ പായയുടെ ഒരു ഭാഗം കരിഞ്ഞ്‌നിഷല്‍ജക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത്‌നിന്ന് മൂന്ന് പേര്‍ ഓടി മറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു.
സി.പി.എം-ലീഗ് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് കൂട്ടായി അരയന്‍ കടപ്പുറം. കൂട്ടായി മേഖലയില്‍ മൂന്ന് മാസത്തിനിടെ ആറ് പേര്‍ക്ക് വെട്ടേല്‍ക്കുകയും നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തീരദേശത്തെ സൈ്വരജീവിതം തകര്‍ക്കുന്ന തരത്തിലായിരുന്നു ഓരോ രാഷ്ട്രീയ സംഘര്‍ഷങ്ങളും. പൊലീസ് കൃത്യസമയത്ത് ഇടപെടാത്തതാണ് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായത്.
ഒടുവില്‍ സി.പി.എം-ലീഗ് സംസ്ഥാന നേതാക്കന്മാര്‍ തന്നെ ഇടപെടുകയും സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.വിവിധ മേഖലകളില്‍ കമ്മിറ്റി രൂപീകരിച്ച് ഇതു വരെ 12 സമാധാനയോഗങ്ങള്‍ ചേര്‍ന്നിരുന്നു.
ഇതിനിടയിലുണ്ടായ അക്രമസംഭവം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മന്ത്രി കെ.ടി ജലീല്‍ വീട് സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago