കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും: ഇ.ടി
മഞ്ചേരി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തലുള്ള യു.പി.എ അധികാരത്തിലെത്തുവാനുള്ള എല്ലാ സാഹചര്യവും ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുസ്ലിംലീഗ് മഞ്ചേരി മുനിസിപ്പല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യമൊട്ടാകെ മാറ്റത്തിന്റെ കാറ്റാണുള്ളത്. മോദി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. പ്രതിപക്ഷം ഒറ്റകെട്ടായി നിന്നാല്‍ തീരാവുന്ന ശക്തിമാത്രമാണ് ബി.ജെ.പിക്കുള്ളതെന്നും അദ്ധേഹം പറഞ്ഞു.
മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കണ്ണിയന്‍ അബൂബക്കര്‍ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, അഡ്വ.എം ഉമ്മര്‍ എം.എല്‍.എ, അഡ്വ.എം റഹ്മത്തുല്ല, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, നൗഷാദ് മണ്ണിശ്ശേരി, വല്ലാഞ്ചിറ മുഹമ്മദലി, അന്‍വര്‍ മുള്ളമ്പാറ, അഡ്വ. എന്‍.സി ഫൈസല്‍, ടി.എച്ച് കുഞ്ഞാലിഹാജി, അഡ്വ. എ.പി ഇസ്മായില്‍, യൂസഫ് വല്ലാഞ്ചിറ, ടി.എം നാസര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, കാരക്കാടന്‍ കുഞ്ഞുട്ടി, എ.പി മജീദ് മാസ്റ്റര്‍, എ.എം മൊയ്തീന്, ഹബീബ് കുരിക്കള്‍, മരുന്നന്‍ മുഹമ്മദ്, സക്കീര്‍ വല്ലാഞ്ചിറ, എം.എ റഷീദ്, വി. അബ്ദുറഹിമാന് ബാപ്പുട്ടി, സലീം മണ്ണിശ്ശേരി, കെ.കെ.ബി മുഹമ്മദലി, എ.എം അലി അക്ബര്‍, സക്കീര്‍ വല്ലാഞ്ചിറ, ജദീര്‍ മുള്ളമ്പാറ, സജ്ജാദ് താണിപ്പാറ, വി.എം സജറുദ്ദീന്‍ മൊയ്തു, കുഞ്ഞിമുഹമ്മദ് പുത്തലത്ത്, സാദിഖ് കൂളമഠത്തില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."