HOME
DETAILS
MAL
കൊവിഡ് പ്രതിസന്ധിക്കിടയിലും കെ.എസ്.ഇ.ബിയില്‍ സ്ഥലംമാറ്റത്തിന് നീക്കം
backup
July 27 2020 | 02:07 AM
ചവറ(കൊല്ലം): കൊവിഡ് വ്യാപന സാഹചര്യത്തില്‍ കെ.എസ്.ഇ.ബിയില്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റത്തിനുള്ള നീക്കം വിവാദത്തില്‍.
സ്ഥലംമാറ്റത്തിനായുള്ള നടപടികള്‍ വൈദ്യുതി ബോര്‍ഡില്‍ നടന്നുവരികയാണെന്ന് സര്‍വിസ് സംഘടനാ നേതാക്കള്‍ പറയുന്നു. ഉല്‍പാദനം, പ്രസരണം, വിതരണം തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ടെക്‌നിക്കല്‍ സ്റ്റാഫും ബില്ലിങ്ങ് സ്റ്റാഫുമാണ് സാധാരണയായി പൊതു സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടുന്നത്.
കൊവിഡ് കാലത്തെ സ്ഥലംമാറ്റം മൂലം വൈദ്യുതി വിതരണ രംഗത്തെ കെ.എസ്.ഇ.ബിയുടെ മികച്ച പ്രകടനത്തിന് മങ്ങലേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജീവനക്കാര്‍ പറയുന്നു.സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജീവനക്കാര്‍ കുറവായതിനാല്‍ തെക്കന്‍ ജില്ലയില്‍ നിന്നുള്ളവരെയാണ് അവിടേക്ക് സ്ഥലംമാറ്റുന്നത്. നേരത്തെ അവിടെ ജോലി ചെയ്തിരുന്നവര്‍ക്ക് സ്വന്തം ജില്ലകളിലേക്ക് മാറ്റം കൊടുക്കുകയും ചെയ്യും.
ഉത്തരവ് ഇറങ്ങിയാല്‍ സ്വന്തം ജില്ലകളിലേക്ക് മാറ്റം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിക്കുകയും മറ്റുള്ളവര്‍ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വാഭാവികമായും വിട്ടു നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇത് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ജില്ലമാറിപ്പോകുന്നതു മൂലം തങ്ങള്‍ക്ക് കൊവിഡ് പകരാനും വൈദ്യുതി വിതരണം തന്നെ പ്രതിസന്ധിയിലാവാനും സാധ്യതയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.സ്ഥലംമാറി വരുന്നവര്‍ക്ക് ഫീല്‍ഡില്‍ കൃത്യമായി സ്ഥലം മനസിലാകാതെ വരുന്നത് സുരക്ഷയ്ക്കു ഭീഷണിയാണെന്നും ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."