'നീതി ജനങ്ങളിലെത്തിക്കുന്നതില്‍ ലോക് അദാലത്തുകള്‍ക്ക് മുഖ്യ പങ്ക് '
പത്തനാപുരം: പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും നീതി വീട്ടുപടിക്കലെത്തിക്കുന്ന അദാലത്തുകള്‍ നീതിന്യായവ്യവസ്ഥിതിയുടെ പൂര്‍ണപ്രയോജനം ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുവെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം.
ഗാന്ധിഭവനില്‍ ദേശീയ നിയമസേവന അതോറിറ്റി, സംസ്ഥാന നിയമ സേവന അതോറിറ്റി(കെല്‍സ), പത്തനാപുരം ഗാന്ധിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മെഗാ അദാലത്തും നിയമബോധന സെമിനാറും ഗുരുവന്ദനദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിത കോടതി മുറികള്‍ക്ക് പുറത്ത് വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കപ്പടുമ്പോള്‍, നീതി അര്‍ഹിക്കുന്നവരുടെ കാല്‍ക്കീഴില്‍ ലഭ്യമാക്കപ്പെടുകയാണ്. രമ്യമായ തര്‍ക്കപരിഹാരമാണ് ലോക് അദാലത്തുകളില്‍ നടക്കുന്നത്. ഇരുകക്ഷികളും വാശി വെടിഞ്ഞ് വിട്ടുവീഴ്ചകള്‍ക്ക് തയാറാവുന്നതാണ് അദാലത്തുകളുടെ വിജയമെന്നും ജസ്റ്റീസ് പറഞ്ഞു.
താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എ.കെ ഗോപകുമാര്‍ അധ്യക്ഷനായി. അദാലത്തില്‍ പരിഗണിച്ച 78 കേസുകളില്‍ 24 കേസുകള്‍ളില്‍ ഇരു കക്ഷികളും ഹാജരായി. 12 കേസുകള്‍ തീര്‍പ്പായി. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ജില്ലാ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് ഇ.എം മുഹമ്മദ് ഇബ്രാഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."