നീണ്ടകര ഹാര്‍ബറിനുള്ളില്‍ ഇതര സംസ്ഥാന മത്സ്യലേലം തകൃതി
കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് പുറത്തുനിന്ന് മത്സ്യം എത്തിച്ച് വില്‍ക്കരുതെന്ന ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് നിലനില്‍ക്കെ ഹാര്‍ബറിനുള്ളില്‍ ഇതര സംസ്ഥാന മത്സ്യലേലം തകൃതി. കോള്‍ഡ് സ്റ്റോറേജ് സംവിധാനമുള്ള കണ്ടെയിനറുകളില്‍ എത്തിച്ച് ഗുണനിലവാര പരിശോധനകള്‍ നടത്താതെയാണ് മത്സ്യ വില്‍പ്പന. നീണ്ടകര ഹാര്‍ബറില്‍ പുലര്‍ച്ചെ അഞ്ചുമുതലാണ് കച്ചവടം.
കണ്ടെയിനര്‍ ലോറികളില്‍ നിന്ന് മീന്‍ നിറച്ച പ്ലാസ്റ്റിക് പെട്ടികള്‍ നീണ്ടകര ഹാര്‍ബറിലെ ലേലഹാളിലേക്ക് എത്തിക്കും. തുടര്‍ന്ന് ലേലം വിളിയും നടക്കും. കഴിഞ്ഞ ദിവസം കേരയായിരുന്നു മീനെങ്കില്‍ ഇന്നലെ അയലയാണ് വിറ്റത്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്നവയാണ് ഇത്തരം മല്‍സ്യങ്ങള്‍.
പുറത്തുനിന്നുള്ള മീന്‍ ഹാര്‍ബറിലെത്തിച്ച് വില്‍ക്കരുതെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഗേറ്റ് കീപ്പര്‍മാര്‍ക്കാകട്ടെ ഇതൊന്നും അറിയില്ലെന്നാണ് പറയുന്നത്. ദിവസവും തുറമുഖത്ത് എത്തുന്ന മീന്‍ പരിശോധിക്കണമെന്നാണ് നിയമം. പക്ഷെ ഹാര്‍ബര്‍, ഫിഷറീസ്, ഫുഡ്‌സേഫ്റ്റി, കോസ്റ്റല്‍ പൊലിസ് എന്നിവരുടെ കണ്‍മുമ്പിലാണിതൊക്കെ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."