അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വിട്ടു; 29ന് ഇന്ത്യയിലെത്തും
പാരിസ്: വിവാദങ്ങളുടെ അകമ്പടിയോടെ നിര്‍മിച്ചെടുത്ത റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ആദ്യ ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ അഞ്ച് വിമാനങ്ങളാണ് പാരിസില്‍ നിന്ന് പുറപ്പെട്ടത്. ഇവ 29ന് അംബാലയിലെ വ്യോമസേനാ താവളത്തിലെത്തും.
ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ വിമാനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. മികച്ച പരിശീലനം ലഭിച്ച ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനം പറത്തുന്നത്. റാഫേല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് ദസോ ഏവിയേഷനാണ് ഇവരെ പരിശീലിപ്പിച്ചത്.
ഫ്രാന്‍സില്‍ നിന്ന് പറന്ന വിമാനങ്ങള്‍ യു.എ.ഇയിലെ ഫ്രഞ്ച് എയര്‍ബേസില്‍ ഇറക്കും. ഇടയ്ക്ക് ഗ്രീസിലെ ഇസ്റാഈലിലോ വച്ച് ഇന്ധനം നിറയ്ക്കുകയും ചെയ്യും. ജൂലൈ 29 ന് രാവിലെയോടെ അംബാലയില്‍ എത്തും.
മേയിലാണ് റാഫേല്‍ വിമാനങ്ങള്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് പരന്നതോടെ ഇരു രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഇതേത്തുടര്‍ന്ന് വൈകുകയുമായിരുന്നു.
36 റാഫേല്‍ ജെറ്റുകള്‍ വാങ്ങാന്‍ വേണ്ടി 2016 ലാണ് 60,000 കോടി രൂപയ്ക്ക് ഇന്ത്യ കരാറിലേര്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."