മോദിയെ അധികാരത്തില്‍ നിന്നു താഴെയിറക്കണം: കാരാട്ട്
കൂത്തുപറമ്പ്: ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനായി ജനവഞ്ചകനായ മോദിയെ അധികാര കസേരയില്‍ നിന്നു താഴെയിറക്കണമെന്ന് ി പ്രകാശ് കാരാട്ട്. എല്‍.ഡി.എഫ് കൂത്തുപറമ്പ് ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി മാറോളിഘട്ട് ടൗണ്‍സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അധികാരത്തിലേറിയതു മുതല്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം ലംഘിക്കുന്ന മോദിയുടെ വഞ്ചനയുടെ തുടര്‍ച്ചയാണു കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പദ്ധതി. ദിവസം 60 രൂപ പോലും ലഭിക്കാത്ത പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകരുടെ ദയനീയാവസ്ഥയാണ് വെളിവാകുന്നത്. തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുന്നതോടെ പരിഭ്രാന്തിയിലായ എന്‍.ഡി.എ നേതൃത്വം ഇന്ത്യന്‍ സൈന്യത്തെ പോലും ഉപയോഗപ്പെടുത്തിയാണ് വോട്ട് തേടുന്നതെന്നും കാരാട്ട് പറഞ്ഞു.കെ.വി ഗംഗാധരന്‍ അധ്യക്ഷനായി. മന്ത്രി കെ.കെ ശൈലജ, കെ.പി മോഹനന്‍, കെ. ധനഞ്ജയന്‍, വത്സന്‍ പനോളി, പി.കെ ഹാഷിം,സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."