'19ല്‍ മൂന്ന് 48 മണിക്കൂറിനുള്ളില്‍ അകത്ത്'-വിമത ക്യാംപിലെ എം.എല്‍.എമാര്‍ തിരിച്ചെത്തുമെന്ന പ്രഖ്യാപനവുമായി സുര്‍ജേവാല
ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ അയവില്ലാതെ തുടരുമ്പോഴും വിമത ക്യാംപിലെ എം.എല്‍.എമാര്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വസത്തില്‍ കോണ്‍ഗ്രസ്. 19 എം.എല്‍.എമാരില്‍ മൂന്നു പേര്‍ 48 മണിക്കൂറിനുള്ളില്‍ മടങ്ങിവരുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് യോഗത്തിലാണ് സുര്‍ജേവാല ഇക്കാര്യം അറിയിച്ചത്. 19 എം.എല്‍.എമാരില്‍ മൂന്നുപേര്‍ 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
അതേസമയം, സച്ചിന്‍ പൈലറ്റിനും 18 വിമത എം.എല്‍.എമാര്‍ക്കുമെതിരെ അയോഗ്യത നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ സ്പീക്കര്‍ സി.പി ജോഷി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.
ഗവര്‍ണര്‍ ആവശ്യപ്പെട്ട വിവരങ്ങളില്‍ രണ്ട് ചോദ്യങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗെലോട്ട് ആവശ്യപ്പെടുന്നുണ്ടോ എന്ന് ഗവര്‍ണര്‍ ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."