
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ വിദ്യാര്‍ഥിക്ക് നിപയെന്ന് സംശയം. സ്വകാര്യ ആശുപത്രിയില്‍ മരിച്ച 18 കാരിക്ക് പ്രാഥമിക പരിശോധനയില്‍ നിപ ബാധയെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിസോധന ഫലമാണ് പോസിറ്റിവ് ആയത്.
കഴിഞ്ഞമാസം (ജൂണ്‍) 28നാണ് പെണ്‍കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. ഈ മാസം ഒന്നാം തീയതി പെണ്‍കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. പൂനെയില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന ലഭിക്കും. ഇത് ലഭിച്ച ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വെന്റിലേറ്ററിലാണ് രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കോഴിക്കോട് വരുന്നതിനിടെ മസ്തിഷ്കമരണം സംഭവിച്ചു. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് അയച്ചത്.
അതേസമയം, നിപ ലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാംപിള്‍ ഫലവും ഇന്ന് വരും. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു.
പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നാണ് വിവരം. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.
2018ലാണ് കേരളത്തില്‍ ആദ്യമായി നിപ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട് പേരാമ്പ്രയിലായിരുന്നു അത്. പിന്നീട് കേരളത്തില്‍ പലയിടങ്ങളില്‍ നിപ സ്ഥിരീകരിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 25 പേര് നിപ ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുപ്രകാരം ഇത് 28 ആണ്.
An 18-year-old student from Mankada, Malappuram, who died at a private hospital, is suspected to have been infected with the Nipah virus, according to initial test results from Kozhikode Medical College. The student's sample has been sent to the National Institute of Virology (NIV), Pune for confirmation, and results are expected today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് കോൺഗ്രസിൽ നാടകീയ വഴിത്തിരിവ്: സിപിഐഎമ്മിൽ ചേർന്ന റിയാസ് തച്ചമ്പാറ തിരികെ കോൺഗ്രസിലേക്ക്
Kerala
• 10 days ago
ഷാർജ: കണ്ടുകെട്ടിയ വാഹനങ്ങൾ തിരിച്ചെടുക്കാൻ നാല് ദിവസം മാത്രം; ഇല്ലെങ്കിൽ വാഹനങ്ങൾ മറക്കാം, ലേലം ചെയ്യുമെന്ന് അധികൃതർ
uae
• 10 days ago
ജറുസലേമില്‍ വെടിവെപ്പ്; ആറ് ഇസ്റാഈലി അധിനിവേശക്കാര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരുക്ക്, അക്രമികളെന്നാരോപിച്ച് രണ്ട് ഫലസ്തീനികളെ സൈന്യം വെടിവെച്ചു കൊന്നു
International
• 10 days ago
സഊദിയിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; താഴ്വരകളിലേക്കും തടാകങ്ങളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം
Saudi-arabia
• 10 days ago
ശക്തമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 10 days ago
നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം: ജെൻസി പ്രതിഷേധത്തിൽ ഒമ്പത് മരണം, നൂറിലധികം പേർക്ക് പരുക്ക്; സൈന്യത്തെ ഇറക്കി സർക്കാർ
International
• 10 days ago
സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ: ഒമാനിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും
oman
• 10 days ago
മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഫിറ്റ്നസ്, വാക്സിനേഷൻ പരിശോധനകൾ പൂർത്തിയാക്കി സഊദി ആരോഗ്യ മന്ത്രാലയം
Saudi-arabia
• 10 days ago
'ദി ടെലഗ്രാഫ്' എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു
National
• 10 days ago
കാറിന്റെ സണ്‍റൂഫ് തുറന്നു കാഴ്ച കണ്ടു യാത്ര ചെയ്ത കുട്ടിയുടെ തല ഓവര്‍ ഹെഡ് ബാരിയറില്‍ ഇടിച്ചു ഗുരുതര പരിക്ക്
National
• 10 days ago
ഫാർമസി കുത്തിത്തുറന്ന് നിരോധിത മരുന്നുകൾ മോഷ്ടിച്ചു; പ്രതികൾക്ക് ആറ് മാസം തടവും 5,400 ദിർഹം പിഴയും ശിക്ഷ
uae
• 10 days ago
പതിനേഴുകാരി ഗര്‍ഭിണിയായത് ആരുമറിഞ്ഞില്ല; പ്രസവത്തിന് ശേഷം പോക്സോ കേസെടുത്ത് ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു
Kerala
• 10 days ago
വരനും കുടുംബവും നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറി; മനംനൊന്ത യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
National
• 10 days ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്; പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ചുകൾ, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
Kerala
• 10 days ago
ഈ വിന്റർ സീസൺ ആഘോഷമാക്കാം; 12 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ് എയർവേയ്സ്.
uae
• 10 days ago
വാൻ പേഴ്സിയെന്ന വൻമരം വീണു; ഓറഞ്ച് പടയുടെ ഒരേയൊരു രാജാവായി സൂപ്പർതാരം
Football
• 10 days ago
'എന്റെ മകന്റെ ഒരു രോമത്തിനെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ മിസ്റ്റര്‍ നെതന്യാഹൂ..ജീവിതത്തില്‍ സമാധാനം എന്തെന്ന് നിങ്ങള്‍ അറിയില്ല' ഗസ്സ സിറ്റി ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധക്കടലായി ഇസ്റാഈല്‍ തെരുവുകള്‍
International
• 10 days ago
ശരിയായ രീതിയിൽ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ബഹ്റൈൻ
bahrain
• 10 days ago
'മദനിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചു' ഗ്യാന്‍വാപി, മഥുര ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങളില്‍ ആര്.എസ്.എസുമായി ചര്‍ച്ചയെന്ന റിപ്പോര്‍ട്ട് തള്ളി ജംഇയ്യത്ത്
National
• 10 days ago
ദുബൈ: ദി ബീച്ച് ജെബിആറിൽ ഇന്ന് (സെപ്റ്റംബർ 8) മുതൽ സാലിക് പെയ്ഡ് പാർക്കിംഗ് സംവിധാനം
uae
• 10 days ago
ഏഴ് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; അർജന്റീനക്ക് ശേഷം സ്പാനിഷ് ഹാട്രിക്കിൽ മുങ്ങി തുർക്കി
Cricket
• 10 days ago