എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സഹായ വിതരണവും നാളെ
കളമശേരി: സുന്നി യുവജന സംഘം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനവും ഉറവ് റിലീഫ് സെല്‍ പ്രഖ്യാപനവും നാളെ നടക്കും. സൗത്ത് കളമശേരി മര്‍ക്കസ് ഹാളില്‍ 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി അധ്യക്ഷനാകും. മര്‍ക്കസ് ബില്‍ഡിംങില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന് ഫൈസി നിര്‍വ്വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന് ഫൈസി സമ്മേളനം ഉല്‍ഘാടനം ചെയ്യും. ഉറവ് റിലീഫ് പദ്ധതിയെ കുറിച്ച് എ.എം പരീദ് വിശദീകരിക്കും.സയ്യിദ് ഷറഫുദീന്‍ തങ്ങള്‍ ഉറവ് പദ്ധതി പ്രഖ്യാപനം നടത്തും. സഹായവിതരണം അഷറഫ് ഹുദവി നിര്‍വ്വഹിക്കും.
സമസ്ത നേതാക്കളെ ചടങ്ങില്‍ വച്ച് വി.കെ മുഹമ്മദ് ദാരിമി ആദരിക്കും. ഓണംപള്ളി മുഹമ്മദ് ഫൈസി ആദര്‍ശ വിശദീകരണം നടത്തും.എം എം ശംസുദീന്‍ ഫൈസി, സി.എം അബ്ദുല്‍ റഹിമാന്‍ കുട്ടി, ജഅഫര്‍ ശരീഫ് വാഫി, അബ്ദുല്‍ ഖാദര്‍ ഹുദവി, അബ്ദുസമദ് ദാരിമി, എം.എം അബൂബക്കര്‍ ഫൈസി, കെ.കെ ഇബ്രാഹിം ഹാജി, ടി.എ ബഷീര്‍, ശഫീക്ക് തങ്ങള്‍, അഡ്വ സി.എം ഇബ്രാഹിം, കെ.എം യൂസുഫ് മാസ്റ്റര്‍, വി.എസ് മുഹമ്മദ് സമീല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."