കൊടകര ഊട്ടുതിരുനാളിന് കൊടിയേറി
കൊടകര: കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ആന്റോ തച്ചില്‍ കൊടിയേറ്റി. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും ലദീഞ്ഞും നൊവേനയും ഉണ്ടായിരുന്നു. തുടര്‍ന്ന് കപ്പേളയിലേക്കുള്ള പ്രദക്ഷിണത്തിന് വികാരി ഫാ. അഡ്വ. ഡോ. ജോണ്സന്.ജി.ആലപ്പാട്ട്, സഹ. വികാരി ഫാ. റിജോ ജോയ് തുളുവത്ത് നേതൃത്വം കൊടുത്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6.30 ന് ദിവ്യബലി, വൈകിട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. വര്‍ഗീസ് പാലത്തിങ്കല്‍, ഫാ. സോജോ കണ്ണമ്പുഴ, ഫാ. മെഫിന്‍ തെക്കേക്കര, ഡോ. നെവിന് ആട്ടോക്കാരന്, ഫാ. ലിന്റോ പാറേക്കാടന്‍, ഫാ. ജിയോ കൈതാരത്ത്, ഫാ. അഖില്‍ വടക്കന്‍, ഫാ. ആന്റോ ജി. ആലപ്പാട്ട്, ഫാ. ജോയേല്‍ ചെറുവത്തൂര്‍, ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍, ഫാ. ആന്റണി, ഫാ. റിജോ തുളുവത്ത്, ഫാ. സനീഷ് മുളങ്കുന്നത്ത് തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികരാകും. 29 ശനിയാഴ്ച നടക്കുന്ന ആദ്യകുര്‍ബ്ബാന സ്വീകരണവും, സ്ഥൈര്യലേപനവും ഫാ. അഡ്വ. ഡോ. ജോണ്സന്.ജി.ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."