HOME
DETAILS
MAL
കുതിരവട്ടം ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികള്‍ കൂടി പിടിയില്‍
backup
July 27 2020 | 16:07 PM
കോഴിക്കോട്: കുതിരവട്ടം മാനസിക ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികള്‍ കൂടി പിടിയില്‍. നിസാമുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് വലയിലായത്. വയനാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നേരത്തെ ഇവര്‍ക്കൊപ്പം ചാടിപ്പോയ മറ്റൊരു കുറ്റവാളി ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും പിടിയിലായിരുന്നു.
കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് ജൂലൈ 22ന് തടവുകാര്‍ കടന്ന് കളഞ്ഞത്. മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കുകളുടെ പൂട്ട് പൊളിക്കുന്നതില്‍ വിദഗ്ധനായ ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചാണ് കടന്നതെന്നാണ് പൊലിസ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."