സുരേഷ് ബാബു കൊലക്കേസ്: ബാലാജിയും മറ്റു പ്രതികളും കോടതിയില്‍ കീഴടങ്ങി
കുന്നംകുളം: പെരുമ്പിലാവ് വട്ടമ്മാവില്‍ ആര്‍.എസ്.എസ് അനുഭാവിയായിരുന്ന സുരേഷ് ബാബു കൊലക്കേസില്‍ സുപ്രീംകോടതി തടവു ശിക്ഷക്ക് വിധിച്ച സി.പി.എം മുന്‍ ഏരിയാ സെക്രട്ടറി എം ബാലാജി ഉള്‍പെടയെുള്ളവര്‍ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കീഴടങ്ങി. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി ആയിരുന്ന എം ബാലാജി, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി, ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.എന്‍ മുരളീധരന്‍, കടവല്ലൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, പ്രവര്‍ത്തകരായ ഇളക്കവര വീട്ടല്‍ ഉമ്മര്‍, പതിയാറ്റുപറമ്പില്‍ മജീദ് എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.
രാവിലെ 11 ഓടെ നൂറ് കണക്കിന് പ്രവര്‍ത്തകരുടേയും, നേതാക്കളുടേയും സാന്നിധ്യത്തിലായിരുന്നു ഇവര്‍ തൃശൂരിലെത്തിയത്. ലാല്‍ സലാം വിളികളോടെ പെരുമ്പിലാവില്‍ എത്തിയ പ്രവര്‍ത്തകരും, നേതാക്കളും ഇവര്‍ക്ക് പിന്തുണയും അര്‍പ്പി ച്ച് പെരുമ്പിലാവില്‍ എത്തിയിരുന്നു. കീഴടങ്ങാന്‍ സുപ്രീംകോടതി അനുവദിച്ച അവസാന സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു.
വിധിക്കെതിരേ ഇവര്‍ നല്‍കിയ പുന പരിശോാധനാ ഹര്‍ജി പരിഗണനക്ക് വിട്ടില്ല. 1993 ലാണ് ഒറ്റപിലാവ് കാട്ടുകുളങ്ങര മാധവന്റെ മകന്‍ സുരേഷ് ബാബു കൊല്ലപെട്ടത്. കേസില്‍ ആകെ 21 പ്രതികളായിരുന്നു. കേസില്‍ വിചാരണ കോടതി ഏഴു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈകോടതിയില്‍ നല്‍കിയ അപ്പീലില്‍ ഒന്നാം പ്രതിയുടെ ശിക്ഷ നിലനിര്‍ത്തുകയും രണ്ടും, നാലും പ്രതികളുടെ ശിക്ഷ ഒരു വര്‍ഷമായി കുറക്കുകയും ചെയ്തു. മറ്റുള്ളവരെ വെറുതെ വിട്ടു.
വിധിക്കെതിരേ സുരേഷ് ബാബുവിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മാര്‍ച്ച് 30നാണ് കേസിലെ ഏഴു പ്രതികളെ ഏഴു വര്‍ഷം തടവ് ശിക്ഷ നല്‍കി കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവുണ്ടായത്. രണ്ട് പ്രതികള്‍ വിചാരണ കാലയളവില്‍ മരണപെട്ടിരുന്നു. രാവിലെ 11 ഓടെ കോടതിയില്‍ കീഴടങ്ങിയ ഇവരെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."