HOME
DETAILS
MAL
ബഹ്റൈനില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
backup
July 27 2020 | 23:07 PM
മനാമ: ബഹ്റൈനിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്കുതാഴ ജമാൽ (55) ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ചതായി രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം നാലായി
33 വർഷമായി ബഹ്റൈനിലുള്ള ജമാല്‍ ഇവിടെ കലിമ കർട്ടൻ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ പാറക്കുതാഴ കുഞ്ഞമ്മദ് ഹാജിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ: സറീന പാലേരി. മക്കൾ തൻവീർ, ഷകീബ്. സഹോദരങ്ങൾ: അഷ്റഫ്, അലി, ഫാത്വിമ, പരേതയായ സുലൈഖ, സഫിയ, സൈനബ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബഹ്റൈനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."