ആളെ കൊല്ലും പാത; കുഴികള്‍ നികത്തി പ്രദേശവാസികള്‍
ചെറുവത്തൂര്‍: ജീവന്‍ പൊലിഞ്ഞിട്ടും ദേശീയപാതയിലെ കുഴികള്‍ നോക്കി കുലുക്കമില്ലാതെ അധികൃതര്‍. ഒടുവില്‍ കല്ലും മണ്ണും ഉപയോഗിച്ച് പാതയിലെ കുഴികള്‍ നികത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി. ഒരു മഴയില്‍ ഒലിച്ചു പോകുന്ന പാഴ്‌വേല ആണെന്നറിഞ്ഞിട്ടും ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന ചിന്തമാത്രമാണ് ഇവര്‍ക്ക്. പലയിടങ്ങളിലും പാത തന്നെ ഇല്ലാതായിട്ടും ചെറിയൊരു പ്രതിഷേധം പോലും ഉയര്‍ത്താത്ത രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകളുടെയും നിസംഗതയും ചോദ്യം ചെയ്യപ്പെടുകയാണ്.
കുഴികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് അപകടങ്ങള്‍ തുടര്‍ക്കഥയായ ദേശീയപാതയിലെ മയ്യിച്ച, പിലിക്കോട് എന്നിവിടങ്ങളില്‍ താല്‍ക്കാലികമായി കുഴികള്‍ നികത്തി. മയ്യിച്ചയില്‍ പ്രദേശവാസികളും പിലിക്കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മണ്ണും കല്ലും ഉപയോഗിച്ച് കുഴികള്‍ അടച്ചു. കാലിക്കടവ് മുതല്‍ കാര്യങ്കോട് വരെ നൂറുകണക്കിന് കുഴികളാണ് ദേശീയപാതയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."