മോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് 'ദുരൂഹമായ പെട്ടി' ഇന്നോവയില്‍ കയറ്റുന്ന ദൃശ്യം വിവാദമാവുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന പെട്ടി സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറില്‍ കയറ്റുന്ന ദൃശ്യത്തെച്ചൊലി വിവാദം കനക്കുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം നടന്നത്
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ മോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഒരു വലിയ പെട്ടി അതിവേഗത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറില്‍ കയറ്റുന്നതാണ് ദൃശ്യം. ഉടന്‍ തന്നെ ഇന്നോവെ അതിവേഗത്തില്‍ ഓടിച്ചുപോവുകയും ചെയ്തു.
ഇന്നോവ കാര്‍ മോദിയുടെ വാഹനവ്യൂഹത്തില്‍പ്പെട്ടതല്ല. വാഹനവ്യൂഹത്തിനൊപ്പമായിരുന്നില്ല നിര്‍ത്തിയിട്ടിരുന്നതും. ഒരു സ്വകാര്യ വാഹനമെന്ന പോലെയാണ് കാണുന്നതെന്നതിനാല്‍ ദുരൂഹത ഏറുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ദുരൂഹത ചൂണ്ടിക്കാണിച്ച് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം നടത്തണമെന്ന് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
A mysterious box was unloaded from PM Modi’s helicopter at Chitradurga yesterday and loaded into a private Innova which quickly sped away. The #ElectionCommission should enquire into what was in the box and to whom the vehicle belonged. @ceo_karnataka pic.twitter.com/iudqT143Bv
— KPCC President (@KPCCPresident) April 13, 2019
അതേസമയം, പെട്ടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാധനസാമഗ്രികളായിരുന്നുവെന്ന വിശദീകരണവുമായി പൊലിസ് രംഗത്തെത്തി. പ്രധാനമന്ത്രിക്കൊപ്പമുള്ള സുരക്ഷാ സൈനികരുടെ ഉപകരണങ്ങളാണ് പെട്ടിയിലെന്ന് ജില്ലാ പൊലിസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."