ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു
മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫിസ് കല്‍പ്പറ്റയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് ഉപരോധിച്ചു.
രാവിലെ 10.30 ഓടെ ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയതോടെ പഴശ്ശി മ്യൂസിയത്തിന് മുന്നില്‍ പൊലിസ് തടഞ്ഞു.
ഇതോടെ പ്രവര്‍ത്തകര്‍ ഡി.എം.ഒ ഓഫിസിന്റെ പുറകിലൂടെ ഓഫിസിന് മുന്നിലേക്ക് എത്തുകയും ഓഫിസ് പൂട്ടുകയും ഉപരോധിക്കുകയായിരുന്നു. ഇതിനിടയില്‍ ഡി.എം.ഓഫിസിലെത്തിയ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.വി ജിതേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി. ജയേഷുമായി നടത്തിയ ചര്‍ച്ചയില്‍ ഓഫിസ് മാറ്റുന്നതിനുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും എന്നാല്‍ ജനങ്ങളുടെ വികാരം മാനിച്ച് നിയമസഭ സമ്മേളനത്തിന് ശേഷം എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേരാനും നിലവിലെ അസൗകര്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചതിനാലാണ് ഉപരോധം അവസാനിച്ചത്.
എം.ജി ബിജു, കമ്മന മോഹനന്‍ കെ.ജെ പൈലി, അസീസ് വാളാട്, റഷീദ് തൃശ്ശിലേരി, ഷംസീര്‍ അരണപ്പാറ, പി ഷംസുദ്ദീന്‍, എ സുനില്‍കുമാര്‍, മുജീബ് കോടിയോടന്‍, എം.പി ശശികുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. എ.എസ്.ഐ.മാരായ ഉബൈദ് , സി അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."