ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു
ആലുവ: ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ആലുവ കീഴ്മാട് എടയപ്പുറം അമ്പാട്ട് ജങ്ഷന് മോളോത്ത് വീട്ടില്‍ താമസിക്കുന്ന പറവൂര്‍ സ്വദേശി ആര്. വിജയകുമാര്‍ (63) ആണ് മരിച്ചത്. ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഫ്ളാറ്റ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സെത്തി ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയില്‍ രോഗിയ്ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു.
രോഗിയുമായി ആദ്യം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എത്തിയത്. രോഗലക്ഷണങ്ങള്‍ പറഞ്ഞതോടെ പനി പരിശോധനാ വിഭാഗത്തിലേക്ക് പറഞ്ഞുവിട്ടു. അവിടെ വൈദ്യുതി ഇല്ലാത്തതിനാല്‍ കൊവിഡ് ഐസൊലേഷന്‍ വിഭാഗത്തിലേക്ക് അയച്ചു. രോഗിയെ പരിശോധിക്കുന്നതിനും ആംബുലന്‍സില്‍ നിന്ന് ഇറക്കുന്നതിനുമായി ആരോഗ്യപ്രവര്‍ത്തകര്‍ പി.പി.ഇ കിറ്റ് ധരിച്ച് എത്തിയപ്പോഴേക്കും ആംബുലന്‍സിന് അകത്ത് രോഗി മരിച്ചു കിടക്കുന്നതായാണ് കണ്ടത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഫ്ളാറ്റില്‍ നിന്ന് വിജയന് ആരുടെയും സഹായമില്ലാതെയാണ് ആംബുലന്‍സില്‍ കയറിയത്. അത്യാഹിത വിഭാഗത്തില്‍ വച്ച് വിജയന് സംസാരിച്ചതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."