സമസ്ത പ്രസിഡന്റിന് സ്വീകരണം നല്കി
വില്യാപ്പള്ളി: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വില്യാപ്പള്ളി പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റി സ്വീകരണം നല്കി. സി.എസ് അബ്ദുസ്സലാം ബാഖവി അധ്യക്ഷനായി. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ കാര്യാട്ട് അഹമ്മദ് മുസ്്ലിയാര്‍ ഷാളണിയിച്ച് ആദരിച്ചു. ആര്. യൂസുഫ് ഹാജി ഉപഹാരം നല്കി. കെ. ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. വില്യാപ്പള്ളി ഇബ്റാഹിം മുസ്ലിയാര്, സി.എച്ച് മഹ്മൂദ് സഅദി, കെ.എം കുഞ്ഞമ്മദ് മുസ്്ലിയാര്‍, മുഹമ്മദലി റഹ്മാനി പുല്പെട്ട, മുഹമ്മദ് പടിഞ്ഞാറത്തറ, വി.എ റഹ്മാന് ഫൈസി, ഉമര്‍ ദാരിമി, ഷറഫുദ്ദീന് ബാഖവി, എന്‍.പി.കെ ചേരാപുരം, കരങ്ങോത്ത് മൂസ ഹാജി, ആര്. യൂസുഫ് ഹാജി, കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റര്‍, ആര്.കെ അബ്ദുല്ല ഹാജി, കുഞ്ഞബ്ദുല്ല ഹാജി, മങ്ങാട് കുഞ്ഞിമൂസ, അമ്മാടി അമ്മദ് ഹാജി സംസാരിച്ചു. ജാബിര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഉസ്മാന് അഹ്സനി സ്വാഗതവും, നവാസ് കോറോത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."