ആരോഗ്യ വിഭാഗം രാത്രി കാല പരിശോധന ശക്തമാക്കി
വടകര: നഗരസഭ രാത്രി കാല സ്ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വടകര താഴെ അങ്ങാടി, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വൃത്തിഹീനമായി സൂക്ഷിച്ചതും ഭക്ഷ്യ യോഗ്യമല്ലാത്തതുമായ ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, കാരറ്റ് മുതലായവ പിടിച്ചെടുത്തു.
താഴെ അങ്ങാടി പ്രദേശത്ത് നിന്നും ഒരു മാസം മുന്‍പെ ഇത്തരം വസ്തുക്കള്‍ പിടിച്ചെടുക്കുകയും പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
രാത്രികാല സ്ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഴയസ്റ്റാന്റ്, മാര്‍ക്കറ്റ് റോഡ്, എടോടി തുടങ്ങിയ ഭാഗങ്ങളില്‍ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച കച്ചവടക്കാര്‍ക്ക് നോട്ടിസ് നല്കി. ഇവരില്‍ നിന്ന് പിഴ ഈടാക്കുകയും കുറ്റം ആവര്‍ത്തിക്കുന്നതായി കാണുന്ന കച്ചവടക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ബാബു, പി.ജി അജിത് എന്നിവരുടെ നേതൃത്വത്തില്‍ ജെ.എച്ച് ഐമാരായ രാജേഷ്, ദിലീപ്, സുധീഷ് പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."