HOME
DETAILS

'സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി രാജ്' ;മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിയുടേയും ധൂര്‍ത്തിന്റെയും കൂടാരമായി മാറിയെന്ന് ചെന്നിത്തല

  
backup
July 28 2020 | 08:07 AM

ramesh-chennithala-against-pinarayi-vijayan-government-2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയുടെ ഓഫിസും ഇതുവരെ രാജ്യദ്രോഹക്കുറ്റത്തിന് പ്രതിക്കൂട്ടിലായ സാഹചര്യമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെയും ധൂര്‍ത്തിന്റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറി.

കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ അഴിമതി തന്നെയാണ് പ്രധാന ഘടകമെന്നും അദ്ദേഹം ആരോപിച്ചു. ഇപിയുടെ ബന്ധു നിയമനമാണ് ആദ്യം ഉന്നയിച്ചത്. ഇ.പി രാജിവെച്ചു.ബ്രൂവറി അഴിമതി തെളിയിക്കപ്പെട്ടു. ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ പി.ഡബ്‌ള്യൂ.സി പങ്ക് വ്യക്തമായി. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സ് അഴിമതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അഴിമതി നടന്നത്. ഐടി വകുപ്പിന് കീഴിലെ നിയമനങ്ങളിലടക്കം അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. യു.ഡി.എഫ് കാലത്തേക്കാള്‍ ഇരട്ടിയും വഴിവിട്ട നിലയിലുമുള്ള കണ്‍സള്‍ട്ടന്‍സിയാണ് ഈ സര്‍ക്കാരിന്റെ കാലത്തുള്ളത്. ശബരിമല വിമാനത്താവളത്തിന് വേണ്ടി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുന്നതിന് മുമ്പുതന്നെ ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി തീരുമാനിക്കാന്‍ മുന്നോട്ടുവന്നു. ധാരാളം അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുളള കമ്പനിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രി രാജി വെച്ച് സി.ബി.ഐ അന്വേഷണം വേണം. കോടിയേരി തന്നെ കുറിച്ച് പറഞ്ഞത് പച്ച വര്‍ഗ്ഗീയതയാണ്. തന്റെ ഡി.എന്‍.എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago