ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന് ഗ്രൂപ്പുകളായി
കെയ്‌റോ: ഈജിപ്തില്‍ നടക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനുള്ള ഗ്രൂപ്പുകള്‍ തയാറായി. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് ടീമുകളെ ഗ്രൂപ്പുകളാക്കി തിരിച്ചത്. ജൂണ്‍ 21 മുതല്‍ ജൂലൈ 19വരെയാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നടക്കുക.
ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് എന്ന പ്രത്യേകതയും ഇത്തവണത്തെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പിനുണ്ട്. 24ടീമുകളാണ് ഈ വര്‍ഷത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് വേണ്ടി കളത്തിലിറങ്ങുന്നത്.
ജൂണ്‍ 21ന് ഈജിപ്ത്-സിംബാബ്‌വേ മത്സരത്തോടെയാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് തുടക്കമാവുക. ആതിഥേയരായ ഈജിപ്ത് ഉഗാണ്ട@, കോംഗോ, സിംബാബ്‌വേ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്. നിലവിലെ ചാംപ്യന്മാരായ കാമറൂണ്‍ ഗ്രൂപ്പ് എഫില്‍ ഘാനക്കും ഗിനിയക്കും ബെനിനും ഒപ്പമാണ്. മൊറോക്കോ, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ അടങ്ങിയ ഗ്രൂപ്പ് ഡി മരണ ഗ്രൂപ്പായിട്ടാണ് വിലയിരുത്തുന്നത്. ആറ് ഗ്രൂപ്പുകളാണ് ഇത്തവണയുള്ളത്. ഗ്രൂപ്പില്‍ ആദ്യ ര@ണ്ടു സ്ഥാനങ്ങളില്‍ എത്തുന്ന രണ്ട@ു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ഇവരെ കൂടാതെ ഗ്രൂപ്പില്‍ മികച്ച നാല് മൂന്നാം സ്ഥാനക്കാരും ക്വാര്‍ട്ടര്‍ ഉറപ്പിക്കും.
നേരത്തെ നടന്നതില്‍ നിന്ന് വിത്യസ്തമായി യൂറോപ്യന്‍ സമ്മറിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതുവരെ ജനുവരി- ഫെബ്രുവരി മാസങ്ങളിലാണ് മത്സരങ്ങള്‍ നടന്നിരുന്നത്. ഇതിനാല്‍ കൂടുതല്‍ കാണികളെ മത്സരത്തിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."