ഭീമ കൊറേഗാവ് കേസില്‍ വീണ്ടും അറസ്റ്റ്: ഇപ്രാവശ്യം ഡല്‍ഹി യൂനിവേഴ്സിറ്റി പ്രൊഫസര്‍
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എയുടെ അറസ്റ്റ് തുടരുന്നു. നിരവധി സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും അറസ്റ്റിലായ കേസില്‍ ഡല്‍ഹി യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഹാനി ബാബുവാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ജൂലൈ 23 മുതല്‍ മുംബൈയിലെ എന്‍.ഐ.എ ഓഫിസില്‍ വച്ച് ഇദ്ദേഹത്തെ ചോദ്യംചെയ്തു വരികയായിരുന്നു. ജൂലൈ 12നാണ് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ വേണ്ടി എന്‍.ഐ.എ സമന്‍സ് നല്‍കിയത്. നോയിഡയിലെ വീട്ടിലായിരുന്ന അദ്ദേഹത്തെ ചോദ്യംചെയ്യാനായി മുംബൈയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
2019 സെപ്റ്റംബറില്‍ ഹാനി ബാബുവിന്റെ നോയിഡയിലുള്ള വീട്ടില്‍ പൂനെ പൊലിസിലെ 20 ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലാപ്ടോപ്, ഫോണ്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
ഭീമ കൊറേഗാവ് കേസില്‍ (എല്‍ഗാര്‍ പരിഷത്ത്) അറസ്റ്റിലാവുന്ന പന്ത്രണ്ടാമത്തെയാളാണ് ഹാനി ബാബു. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവുത്ത്, അരുണ്‍ ഫെരേര, സുധീര്‍ ധാവലെ, റോണ വില്‍സണ്‍, വെര്‍മണ്‍ ഗോണ്സാല്വെ, വരവര റാവു, ആനന്ദ് തെല്‍തുംഡെ, ഗൗതം നവ്ലാഖ എന്നീ പ്രമുഖര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെല്ലാവരും ഇപ്പോഴും ജാമ്യം പോലുമില്ലാതെ ജയിലിലാണ്.
ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ഹാനി ബാബു ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."