തുര്‍ക്കിയില്‍ ജനാധിപത്യറാലിയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍
ഇസ്്താംബൂള്‍: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിയില്‍ ജനം പരാജയപ്പെടുത്തിയതോടെ ജനാധിപത്യ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ആവശ്യം. തുര്‍ക്കിയിലെ വിവിധ നഗരങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. റാലിയില്‍ അണിനിരന്നവരുടെ മുദ്രാവാക്യത്തിലാണ് സര്‍ക്കാര്‍ ജനാധിപത്യം കാത്തുസൂക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നത്.
അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര പാര്‍ലമെന്റ് യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ പാര്‍ട്ടികളും അട്ടിമറി ശ്രമത്തെ ഐകകണ്‌ഠേന അപലപിച്ചു. നാല് പാര്‍ട്ടികള്‍ക്കാണ് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ളത്. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതിപക്ഷം ഓര്‍മിപ്പിച്ചു. അട്ടിമറി ശ്രമത്തിനിടെ വിമത സൈനികര്‍ ബോംബിട്ട് നശിപ്പിച്ച പാര്‍ലമെന്റ് മന്ദിരത്തിലാണ് യോഗം ചേര്‍ന്നത്.
വിമത പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതായും രാജ്യം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും പ്രതിരോധമന്ത്രി ഫിക്രി ഐസിക് പറഞ്ഞു. എന്നാല്‍ അട്ടിമറി ഭീഷണി പൂര്‍ണമായും ഇല്ലാതാക്കിയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."